വ്യാജ വാര്‍ത്തകളും വിദ്വേഷ വാര്‍ത്തകളും പടച്ചു വിടുന്നവര്‍ സാത്താന്റെ ഏജന്റുമാര്‍; മാര്‍ പാപ്പ

വ്യാ​​ജ​​വാ​​ർ​​ത്ത കൊ​​ടി​​യ തി​​ന്മ​​യാ​​ണെ​​ന്നു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ. ഏ​​ദ​​ൻ തോ​​ട്ട​​ത്തി​​ൽ പാ​​ന്പി​​ന്‍റെ രൂ​​പ​​ത്തി​​ൽ വ​​ന്നു തെ​​റ്റാ​​യ വി​​വ​​രം ന​​ൽ​​കി ഹ​​വ്വാ​​യെ  പാപം ചെയ്യാന്‍ പ്രേ​​രി​​പ്പി​​ച്ച പി​​ശാ​​ചാ​​ണ് ആ​​ദ്യ​​ത്തെ വ്യാ​​ജ​​വാ​​ർ​​ത്ത​​ക്കാ​​ര​​ന്‍.

നല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നതിലും വേഗം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ പ​​ല​​രും ഇ​​ത്ത​​രം വാ​​ർ​​ത്ത​​ക​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​വ​​രു​​ടെ ഗ​​ണ​​ത്തി​​ൽ അ​​ണി​​ചേ​​രു​​ന്നു. വ്യാ​​ജ​​വാ​​ർ​​ത്ത​​ക​​ളു​​ടെ പൊ​​ള്ള​​ത്ത​​രം തു​​റ​​ന്നു കാ​​ട്ടാ​​നും ജ​​ന​​ങ്ങ​​ളെ ബോ​​ധ​​വ​​ത്ക​​രി​​ക്കാ​​നും നല്ല ജേ​​ർ​​ണ​​ലി​​സ്റ്റു​​ക​​ൾ​​ക്കു കഴിയണമെന്നും മാര്‍ പപ്പാ പറഞ്ഞു.

നെല്ലും പതിരും തിരിച്ചറിയാന്‍ വായനക്കാര്‍ പ്രബുദ്ധരാകണം. നെഗറ്റിവ് വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്നവര്‍ സഭയെ സമൂഹത്തില്‍ താറടിച്ചു കാണിക്കുവാന്‍ വേണ്ടി മാത്രം സാത്താന്റെ എജെന്റായി പ്രവര്‍ത്തിക്കുന്നവരാണ്. തിരുത്തപ്പെടലുകള്‍ സഭയ്ക്കുള്ളിലാണ് നടക്കേണ്ടിയത്. തെറ്റ് കുറ്റങ്ങള്‍ സമൂഹത്തില്‍ പരസ്യപ്പെടുത്തി രസിക്കുന്നവര്‍ക്ക് ഒരിക്കലും സഭയെ സ്നേഹിക്കാന്‍ കഴിയുകയില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like