ഫാ. ടോം ഉഴുന്നാലിലിന്‍റെ ആത്മകഥ “ബൈ ദ ഗ്രേസ് ഓഫ് ഗോഡ്”

ബംഗ്ലൂര്: ഫാദര്‍ ടോം ഉഴുന്നാലില്‍ ആത്മകഥ എഴുതുന്നു. ’ബൈ ​​​ദ ഗ്രേ​​​സ് ഓ​​​ഫ് ഗോ​​​ഡ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം 31നു ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ചടങ്ങില്‍ വച്ച് നടക്കും.

ബംഗളൂരുവിലെ ക്രിസ്തുജ്യോതി പബ്ലിക്കേഷൻസാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ​​​ത്ത് അ​​​ധ്യാ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി 160 പേ​​​ജു​​​ക​​​ളു​​​ള്ളതാണ് ആ​​​ത്മ​​​ക​​​ഥ.

ആദ്യം ഇംഗ്ലീഷില്‍ ഇറങ്ങുന്ന പുസ്തകം “ദൈ​​​വ​​​കൃ​​​പ​​​യാ​​​ൽ’ എ​​​ന്ന ശീ​​​ർ​​​ഷ​​​ക​​​ത്തോ​​​ടെ ഉടന്‍ മ​​​ല​​​യാ​​​ളത്തിലും പു​​​റ​​​ത്തി​​​റ​​​ങ്ങും.

ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ ISIS തടവറ ജീവിതത്തെ പറ്റി ഇ​​​തു​​​വ​​​രെ പു​​​റം​​​ലോ​​​ക​​​മ​​​റി​​​ഞ്ഞിട്ടില്ലാത്ത ഏ​​​റെ​​​ക്കാ​​​ര്യ​​​ങ്ങ​​​ളുണ്ടാവും ആത്മകഥയില്‍ എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.