ജാർഖണ്ഡ് സ്റ്റേറ്റ് കൺവൻഷൻ അനുഗ്രഹീത തുടക്കം.

ജാർബേഡാ: ഇന്ത്യാ ദൈവസഭ സെൻട്രൽ-ഈസ്റ്റ് റീജിയൺ ജാർഖണ്ഡ് സ്റ്റേറ്റ് കൺവൻഷൻ ആരംഭിച്ചു.  28വരെ മനോഹർപുർ ജില്ലയിലെ ജാർബേഡയിൽ നടക്കുന്ന കൺവൻഷൻ റീജിയൺ ഓവർസീയർ റവ. ബെന്നി ജോൺ ഉൽഘാടനം ചെയ്തു പ്രസംഗിച്ചു. കൺവൻഷനിൽ റവ.ജോസ് ജോർജ്ജ്,റവ.രഞ്ജൻ പി ചെറിയാൻ,പാ.സാമുവേൽ മത്തായി,ഡോ.ഏബ്രഹാം,ബ്ര.ജേക്കബ് മാത്യൂ  തുടങ്ങിയവർ മുഖ്യപ്രാസംഗികർ ആണ്. റീജിയണിലെ സുവിശേഷ-സാമൂഹിക പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായ് പ്രത്യേകം രൂപികരിച്ച ജാർഖണ്ഡ് മിഷൻ ഒഡീഷാ മിഷൻ തുടങ്ങിയ പ്രവർത്തന പദ്ധതികൾ  ഇതിനകം ഇവിടെ ശ്രദ്ധേയമാകുന്നു. വിശ്വാസിസമൂഹം വളരെ ആവേശത്തോടെയാണ് ഗ്രാമീണ സൂവിശഷീകരണത്തിന് മുൻതൂക്കം നൽകുന്ന മിഷൻ പ്രവർത്തനങ്ങളെ ഏറ്റെടുത്തിരിക്കുന്നത്.ഇന്ന് മുതൽ ആരംഭിച്ച കൺവൻഷനിലെ 10ഓളം സെക്ഷനുകൾക്ക് പാസ്റ്റർമാരായ ഗരിബൻദാസ്, ധരംദാസ്,ബിസ്ശ്രാം ഖൽക്കോ,ബിജു ഏബ്രഹാം,ഖന്നു ബ്ഹ്റ,റോണി ജോർജ്ജ്, വർഗ്ഗീസ് മാത്യു, തുടങ്ങിയവർ നേതൃത്വം നൽകും.ഒഡീഷാ വെസ്റ്റ്,പശ്ചിമബംഗാൾ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദൈവദാസന്മാർക്കായി പ്രത്യേക കോൺഫറൻസും കൺവൻഷനോടനുബന്ധിച്ച് നടക്കും.പാ.ജിതേന്ദ്ര ലീമ നേതൃത്വം നൽകുന്ന സറാഫീം സിങ്ങേഴ്സ്,റ്റാറ്റ നഗർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.