“യേശു ക്രിസ്തു മാത്രമാണ് നമ്മുടെ ലോകത്തിന് ഒരേയൊരു പരിഹാരം”: അമേരിക്കയുടെ നിയുക്ത സിഐഎ ഡയറക്ടർ

മേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ യുടെ പുതിയ ഡയറക്ടറായ് തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള  മൈക്ക് പോംപെ തന്‍ ഒരു തികഞ്ഞ ക്രിസ്തു ഭക്തനാണെന്ന് പറഞ്ഞുകൊണ്ട് യേശു ക്രിസ്തു നമ്മുടെ ലോകത്തിന് മാത്രമുള്ള ഒരേയൊരു പരിഹാരമെന്നു പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന സെനറ്റ് വോട്ടെടുപ്പില്‍ പോംപിയോയുടെ പിന്തുണ 66-32 എന്ന നിലയിലായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സര്‍ക്കാര്‍ സംവിധാനത്തിലൊന്നാണ് സി.ഐ.എ.

ഒരു സുവിശേഷകനായ ക്രിസ്ത്യാനിയായ പോംപെ ദേശീയ സുരക്ഷാ സമൂഹത്തിൽ വളരെ ആദരണീയനായ വ്യക്തിയാണ്. ശക്തനാമായ പ്രോ ലൈഫ് പ്രവര്‍ത്തകനുമാണ്.

രണ്ടുവര്‍ഷം മുന്പ് അദ്ദേഹം ചര്‍ച്ചില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇസ്ലാമാണ് ഒരേ ഒരു വഴി എന്ന് ചിന്തിക്കുന്നവരില്‍ നിന്നുമാണ് അമേരിക്ക ഭീഷണി നേരിടുന്നത് എന്നദ്ദേഹം പറഞ്ഞത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

യേശുക്രിസ്തു മാത്രമാണ് ലോക രക്തിതാവ് എന്ന് ലോകത്തോട്‌ വിളിച്ചു പറയാന്‍ ഉള്ള ധൈര്യം ക്രിസ്ത്യാനികള്‍ കാണിക്കണമെന്നു അദ്ദേഹം പറഞ്ഞു. അതിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും, പോരാടുകയും വേണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റ്‌ ആയി ട്രമ്പ്‌ അധികാരമേറ്റതില്‍ പിന്നെ തന്ത്ര പ്രധാന സ്ഥാനങ്ങളിലെല്ലാം തികഞ്ഞ ക്രിസ്തു ഭക്തരെയാണ് ട്രമ്പ്‌ നീയമിക്കുന്നത്. ട്രംബിന്റെ വൈസ് പ്രസിഡന്റ്‌ മൈക്ക് പെന്‍സ് അടിയുറച്ച ക്രിസ്തു ഭക്തനാണ്.

അമേരിക്ക വീണ്ടും അവരുടെ പഴയ ക്രൈസ്തവ മൂല്യത്തിലേക്ക് മടങ്ങി വരുന്നുവെന്നാണ് അടുത്തിടെ ഹാവാര്‍ഡ്‌ യൂണിവേഴ്സിട്ടി നടത്തിയ പഠനത്തിലും പറയുന്നത്.

-Advertisement-

You might also like
Comments
Loading...