മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്തയ്ക്ക് പത്മഭൂഷൺ പുരസ്‌കാരം

അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രപൊലീത്തയ്ക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു.

post watermark60x60

നർമ്മത്തിന്റെ മണിമുത്ത് വിതറുന്ന സ്വർണ്ണനാവുകാരൻ ഇനി മുതൽ മോസ്റ്റ് റവ. ഡോ. പത്മഭൂഷണ്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ എന്നറിയപ്പെടും.

ലാളിത്യത്തിന്റെ സൗന്ദര്യം ജീവിതത്തിൽ ചാലിച്ച ഈ ആചാര്യന് ലഭിച്ച പുരസ്കാരത്തിൽ ക്രൈസ്തവ സമൂഹം മാത്രമല്ല, സകല മനുഷ്യ സ്നേഹികളും പങ്കു ചേരുന്നു.

Download Our Android App | iOS App

രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ പുരസ്കാരങ്ങള്‍ ഇന്നാണ് ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചത്.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, സംഗീത സംവിധായകൻ ഇളയരാജ എന്നിവര്‍ക്ക് പത്മ വിഭൂഷണ്‍ പുരസ്ക്കാരവും പ്രഖ്യാപിച്ചു.
മലയാളിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറിന് പരം വിശിഷ്ട സേവ മെഡലും നല്‍കും. ഡോ. എം. ആര്‍ രാജഗോപാല്‍, വിതുര ലക്ഷിമിക്കുട്ടി എന്നീ മലയാളികള്‍ക്ക് പത്മശ്രീ പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like