നിരീശ്വരവാദികൾ പോലും ചില സമയങ്ങളിൽ ദൈവത്തെ വിളിക്കാറുണ്ടെന്ന് സർവേ ഫലം

ദൈവം ഇല്ല എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് നിരീശ്വരവാദികൾ. പക്ഷേ ജീവിതത്തിലെ ചില നിര്‍ണ്ണായക നിമിഷങ്ങളില്‍ നിരീശ്വരവാദികള്‍ പോലും ദൈവത്തെ വിളിക്കുന്നുണ്ടത്രെ. അടുത്തയിടെ നടന്ന ഒരു സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ബ്രിട്ടനിലാണ് സര്‍വ്വേ നടന്നത്.

പക്ഷേ കൃത്യമായി പള്ളിയില്‍ പോകുന്നവരുടെ എണ്ണം വന്‍തോതില്‍ കുറവാണെന്നാണ് ഫലം പറയുന്നത്. എണ്‍പതുകളില്‍ ബ്രിട്ടനില്‍ ആറരകോടി ആളുകള്‍ പള്ളിയില്‍ പോയിരുന്നുവെങ്കില്‍ 2015 ല്‍ അത് പാതിയോളമായി കുറഞ്ഞു.

പ്രാര്‍ത്ഥിക്കുന്നവരുണ്ടെങ്കിലും പ്രാര്‍ത്ഥിക്കുന്നവയൊക്കെ ദൈവം കേള്‍ക്കുമെന്ന് വിശ്വസിക്കുന്നവര്‍ പാതിയോളം പേരാണെന്നും സര്‍വ്വേ പറയുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like