ലേഖനം: അഗ്നിയഭിഷേകം പരിശുദ്ധാത്മാഭിഷേക മോ? ഗുരുതര ദുരുപദേശം | പാ. ബൈജു സാം

അഗ്നിയഭിഷേകം പരിശുദ്ധാത്മാഭിഷേകം ആണോ? ഗുരുതര ദുരുപദേശം.

വളരെ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വേദ ശാസ്ത്ര ചിന്തയാണ് ഇത്. പരിശുദ്ധാത്മഭിഷേകം എന്നുള്ളത് പരിശുദ്ധാത്മാഗ്നിയഭിഷേകം ആണ് എന്ന് വേണ്ടത്ര ഗ്രാഹ്യം ഇല്ലാതെ നിരവധി ആളുകൾ പറയാറുണ്ട്. അതിന്റെ വേദ ശാസ്ത്ര വീക്ഷണം എന്താണ് എന്ന് തിരിച്ചറിയുമ്പോൾ ആണ് ഇത് എത്രത്തോളം അപകടപരമായ കാര്യം ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

പഴയ നിയമത്തിൽ പരിശുദ്ധാത്മാവിനെ പ്രതീകാത്മകമായി പല നിലകളിൽ പറഞ്ഞിട്ടുണ്ട്. തൈലം,അഗ്നി,നദി,കാറ്റ്,എണ്ണ എന്നിവയാണ് അവ. എന്നാൽ എല്ലാം തീയും നദിയും,കാറ്റും പരിശുദ്ധാത്മാവിനോട് സാദൃശപ്പെടുത്തി വ്യാഖ്യനിക്കുന്നത് ശരിയായ രീതിയല്ല. കാരണം പഴയ നിയമത്തിൽ തീ ഇറങ്ങിയ ഒത്തിരി സംഭവങ്ങൾ ഉണ്ട്.അതുപോലെ വെള്ളം എവിടെ കണ്ടാലും അത് പരിശുദ്ധാത്മാവ് ആണ് എന്ന് വ്യാഖ്യനിക്കരുത് കാരണം അബ്രഹാം അതിഥികളെ സ്വീകരിച്ചത് വെളളം ഒഴിച്ച് അവരുടെ പാദങ്ങളെ കഴുകി കൊണ്ടാണ്.

എന്നാൽ പുതിയ നിയമത്തിലേക്ക് വരുമ്പോൾ പഴയ നിയമത്തിൽ കാണുന്ന നിലകളിൽ ഉള്ള ഒരു ഇടപെടൽ അല്ല പരിശുദ്ധാത്മാവിന്റെത്.തികച്ചും വ്യത്യസ്തമായ ഒരനുഭവം ആണ് അത്. അങ്ങനെയുളള അനുഭവത്ത തീയഭിഷേകം എന്ന് പറഞ്ഞു വ്യാഖ്യനിക്കുന്നത് ദുരുപദേശം തന്നെയാണ്.
[ അഗ്നിഭിഷേകം എന്ന് സ്റ്റേജിൽ നിന്ന് വിളിച്ചു പറയുന്നവർ യോഹന്നാൻ സ്നാപകൻ പറഞ്ഞ കാര്യത്തെ വേണ്ടത്ര മനസ്സിലാക്കാതെയാണ് .
ഞാൻ നിങ്ങളെ വെളളം കൊണ്ട് സ്നാനം കഴിപ്പിക്കുന്നു എന്നാൽ എന്റെ പിന്നാലെ വരുന്നവൻ പരിശുദ്ധാത്മവുകൊണ്ടും തീ കൊണ്ടും സ്നാനം കഴിപ്പിക്കും.മത്തായി 3:11. ഈ ഭാഗത്തായാണ് പലരും ദുർവ്യാഖ്യാനം നടത്തുന്നത്.

ഇവിടെ പരിശുദ്ധാത്മാവ് കൊണ്ടും തീ കൊണ്ടും സ്നാനം കഴിപ്പിക്കുന്നവനെ കുറിച്ച് യോഹന്നാൻ മുകളിലുള്ള വാക്യങ്ങളിലും താഴോട്ടുള്ള ഭാഗങ്ങളിലും വിശദീകരിക്കുന്നുണ്ട്.അവൻ കളത്തെ മുറ്റും വെടിപ്പാക്കി പതിർ കെടാത്ത തീയിൽ ഇട്ട് ചുട്ടു കളയുന്നു വാക്യം 12 .ഇവിടെ പറയുന്ന തീ ഏതാണ് വായിക്കുന്നർ ഗ്രഹിക്കട്ടെ?..
ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചിരിക്കുന്നു നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിലിട്ട് ചുട്ടുകളയുന്നു. വാക്യം10. ഇവിടെയും യോഹന്നാൻ തീയെ കുറിച്ച് പറയുന്നു. ഇക്കാര്യത്തിൽ തീ ഏതാണ്.
മത്തായി മൂന്നാം അദ്ധ്യായത്തിൽ യോഹന്നാൻ സ്നാപകൻ പരാമർശിക്കുന്ന തീ ന്യായവിധിയുടെ തീ ആണെന്ന് അർത്ഥ ശങ്കയ്ക്ക് ഇടയില്ലാതവണ്ണം മനസ്സിലാക്കാം.

അതിനെ ഇങ്ങനെ സംക്ഷേപിക്കാം.

1.തീ കൊണ്ട് സ്നാന കഴിപ്പിക്കുന്നവൻ.എന്റെ പിന്നാലെ വരുന്നവൻ

2.പതിർ കെടാത്ത തീയിൽ ഇട്ട് ചുട്ടു കളയുന്നു. അത് ചെയ്യുന്നത് എന്റെ പിന്നാലെ വരുന്നവൻ ആണ്

3.നല്ല ഫലം കായ്ക്കത്ത വൃക്ഷം വെട്ടി തീയിലിട്ടും ചുട്ടു കളയുന്നു. അത് ചെയ്യുന്നത് എന്റെ പിന്നാലെ വരുന്നവൻ ആണ്.
തീ കൊണ്ട് ഉപ്പിടും എന്നുള്ളതും ചൂള പോലെ കത്തുന്ന ഒരു ദിവസം വരുന്നു എന്നുള്ളതും ഈ ഭാഗത്തോട് ചേർത്ത് വേണം മനസ്സിലാക്കാൻ.

ഇത്രയും പ്രധാനപ്പെട്ട കാരണങ്ങളാൽ തീഭിഷേകം അല്ലെങ്കിൽ അഗ്നിഭിഷേകം എന്നുള്ളത് ന്യായവിധിയുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കാം. ഇത് ദുഷ്ട്ടൻമാർക്ക് വേണ്ടിയുള്ളതാണ്. ദൈവ മക്കൾക്കുളളതല്ല.ദൈവ മക്കൾക്ക് കർത്താവിനാൽ നൽകപ്പെടുന്നത് പരിശുദ്ധാത്മാഭിഷേകം ആണ്.
അപ്പോസ്ഥല പ്രവൃത്തി ഒന്നാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ യേശു കർത്താവ് യോഹന്നാൻ സ്നാപകൻ പറഞ്ഞ പ്രസ്താവനയെ ആവർത്തിക്കുന്നണ്ട്.
യോഹന്നാൻ വെള്ളം കൊണ്ട് സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറേ നാൾ കഴിയു മുൻമ്പെ പരിശുദ്ധാത്മാവു കൊണ്ടു സ്നാനം ലഭിക്കും എന്ന് കൽപ്പിച്ചു. അപ്പോ. 1:5 യേശു ക്രിസ്തു ഈ കാര്യം ഇവിടെ ശിഷ്യൻമാരോട് പറയുമ്പോൾ പരിശുദ്ധാത്മാവു കൊണ്ടുളള അഭിഷേകത്തെ കുറിച്ച് പറയുകയും തീ കൊണ്ടുളള അഭിഷേകത്തിന്റെ കാര്യം വിട്ട് കളയുകയും ചെയ്യുന്നു. അതിന്റെ അർഥം തീ കൊണ്ടുളള അഭിഷേകം ശിഷ്യൻമാർക്ക് ഉള്ളതല്ല എന്ന് വ്യക്തം.

യോഹന്നാൻ സ്നാപകൻ സംസാരിച്ചത് പുരുഷാരത്തോടാണ്.തന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം താഴെപ്പറയുന്നവയാണ്
1.മാനസാന്തരം,

2.സ്നാനം,

3.പരിശുദ്ധാത്മാഭിഷേകം
4.ന്യായവിധി .

ഇതിൽ മാനസാന്തരത്തിനും ന്യായവിധിയുടെ ദൂതിനും പ്രധാന്യം കൊടുത്ത് പറയുന്നത് കാണാം.

എന്നാൽ യേശു കർത്താവ് സംസാരിക്കുന്നത് ശിഷ്യൻമാരോടാണ് പുരഷാരത്തോടല്ല.
1.പരിശുദ്ധാത്മഭിഷേകത്തിനായി കാത്തിരിക്കണം.
2.തന്റെ മടങ്ങി വരവുമായി ബന്ധപ്പെട്ട് പ്രത്യാശയുടെ സൂചന നൽകി

ഇതാണ് യേശു പറഞ്ഞത്. അങ്ങനെയിരിക്കെ ബൈബിൾ പഠിപ്പിക്കാത്ത കാര്യം പറഞ്ഞു സ്റ്റേജ് ഇളക്കാൻ നോക്കുന്നവർ, അതെ വേറൊരു തീ കയറ്റി വിടുകയാണ് ചെയ്യുന്നത്
വൈകാരിക വിസ്ഫോടനങ്ങൾക്ക് സാദ്ധ്യതയുള്ള,ദൈവം ആഗ്രഹിക്കാത്ത, വചനം പഠിപ്പിക്കാത്ത വാക്കുകളോ കാര്യങ്ങളോ പറഞ്ഞ് ജനങ്ങളെ ഇളക്കി ബാഹ്യ പ്രകടനങ്ങളിൽ സായൂജ്യം അണഞ്ഞ് ഏൽപ്പിച്ച കർത്തവ്യം 45 മിനിട്ടോ ഒരു മണിക്കൂറോ കൊണ്ടോ നിർത്തി ഏതോ ഹിമാലയ പർവ്വതം കയറി ഇറങ്ങിയതിന്റെ മനോഭാവത്തിൽ നിർദ്ദിഷ്‌ട സ്ഥാനത്ത് ഉപവിഷ്ട്ടനായിരിക്കുമ്പോൾ ഓർത്തുകൊളളുക ഉടയ തമ്പുരാൻ ഇത്തരം വീരേതിഹാസങ്ങൾ കണ്ട് ചിരിക്കുകയാണ്.

യഥാർത്ഥ ദൈവ വചനം കേട്ട് ജനം ആത്മാവിൽ ആകട്ടെ. അല്ലാതെ ബൈബിൾ പഠിപ്പിക്കാത്ത കാര്യം പറഞ്ഞു തീ ഇറക്കുന്നവർ അന്യാഗ്നി കത്തിക്കുകയാണ് ചെയ്യുന്നുത്.

ദൈവമക്കൾക്ക് ഈ കാല ഘട്ടത്തിൽ അനിവാര്യമായിരിക്കുന്നത് പരിശുദ്ധാത്മഭിഷേകം ആണ്. അത് അത്യന്ത ശക്തി ആണ്. ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം യേരുശലേമിൽ പാർപ്പീൻ എന്ന് കർത്താവ് പറയുന്നതിനാൽ ആർക്കും ഒതുക്കാൻ കഴിയാത്ത വിധത്തിലുള്ള ശക്തി വ്യാപരിക്കപ്പെടും എന്നുള്ളത് വാസ്തവമാണ്.അതേ തുടർന്ന് അന്യാഭാഷയും കൃപാ വരങ്ങളുടെ ജ്വലനവും ഉണ്ടാകുക എന്നുള്ളത് സാധാരണമാണ്. അങ്ങനെയുള്ളവർ ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുന്നവരും ലോകൈക സ്ഥാന മാനങ്ങളുടെ പിന്നാലെ പോകാത്താവരും,വചനം പ്രമാണിക്കുന്നവരും ആയിരിക്കും.

പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവൻ അത് ജീവിതത്തിൽ വെളിപ്പെടുത്തണം.തെറി വിളിക്കുന്നവനും,മദ്യപിക്കുന്നവനും,പരസ്ത്രീ ഗമനം ഉള്ളവനും, കൂട്ടുകാരന് പാര പണിയുന്നവനും,സ്ഥാന മാനങ്ങൾക്കുവേണ്ടി കസേര കളി നടത്തുന്നവരൊന്നു വചന പ്രകാരമുള്ള പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാത്തവർ ആണ്. സകല സത്യത്തിലും പരിശുദ്ധാത്മാവ് വഴി നടത്തും എന്ന് യേശു പറയുന്നതിനാൽ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവർ തെറ്റുകളിൽ നിന്ന് ഓടി പോകുന്നവനാണ്.പരിശുദ്ധാത്മ് അങ്ങനെ വിശുദ്ധിയിൽ ജീവിക്കാൻ നമ്മെ സഹായിക്കുന്നതാണ്.
അല്ലാതെ ജീവിക്കുന്നത് ഒക്കെ ന്യായവിധിക്ക് പാത്രീഭൂതരാകാൻ കഴിയുന്ന അഗ്നിഭിഷേകം പ്രാപിച്ചവരായിരിക്കും അവരേ നേരായ വഴിക്ക് കൊണ്ട് വരാനും ബുദ്ധിമുട്ട് ആണ്.

ആകയാൽ ദൈവ മക്കളെ നമ്മുക്ക് പരിശുദ്ധാത്മാഭീഷേകത്തിൽ ജ്വലിക്കാം.ന്യായവിധിയുടെ തീ കൊണ്ട് ഈ ഭൂമിയെയും ദുഷ്ട്ടന്മാരെയും ദൈവം ദഹിപ്പിക്കും എന്ന് ലോകത്തോട് വിളിച്ചു പറയാം.സഭകൾ ദൈവമക്കൾ ആത്മാവിൽ നിറയട്ടെ.

പാസ്റ്റർ ബൈജു സാം. നിലമ്പൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.