ബൊളീവിയയില്‍ സുവിശേഷ പ്രവര്‍ത്തനം ഇനി കുറ്റകരം

തസ്വാതന്ത്ര്യത്തിനുമേൽ കടുത്ത നീയന്ത്രണം വരുത്തി  ബൊളീവിയയിലെ സോഷ്യലിസ്റ്റ്‌ ഭരണകൂടം എല്ലാ വിധത്തിലുമുള്ള സുവിശേഷ പ്രവര്‍ത്തനങ്ങളെ രാജ്യത്തു കുറ്റകരമായ് പ്രഖ്യാപിക്കുന്ന നീയമം പാസ്സാക്കി.

ക്രിമിനൽ സംഘങ്ങളുടെയും മത സംഘടനകളുടെയും പ്രവർത്തനങ്ങൾ തടയുക എന്നാ ഉദേശ്യത്തോടെ പുതിയ പീനൽ കോഡ് ( Article 88.11 )  ഭരണഘടനയില്‍ ചേര്‍ത്തെഴുതിയാണ് നീയമം പാസ്സാക്കിയത്. അതനുസരിച്ച്, സുവിശേഷ പ്രവര്‍ത്തനം നടത്തുന്നതോ അതിനു സഹായിക്കുന്നതോ വ്യക്തികളായാലും സഭകളായാലും 5 മുതല്‍ 12 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് സര്‍ക്കാര്‍ നീയമം പാസ്സാക്കിയത്. പരസ്യ സ്ഥലത്ത് നിന്നു സുവിശേഷം പ്രസംഗിക്കുന്നതും, സുവിശേഷ പ്രഭാഷണത്തിനായ് സുവിശേഷകരെ ക്ഷണിക്കുന്നതും ഇനി കുറ്റകരമാണ്.

പുതിയ നീയമം ഏറ്റവും ദോഷകരമായ് ബാധിക്കുക രാജ്യത്തെ ജനസംഖ്യയില്‍ ഇരുപതു ശതമാനത്തോളം വരുന്ന പ്രോട്ടസ്ട്ടന്റ്റ് – കരിസ്മാറ്റിക് സഭകളുടെ വിശ്വസികളെയാണ്. മറ്റു ക്രൈസ്തവ സഭകള്‍ക്കും നീയമം ബാധകം ആണെങ്കിലും, പരസ്യ സുവിശേഷീകരണത്തില്‍ കൂടുതലും ഏര്‍പ്പെട്ടു വന്നിരുന്നത് കരിസ്മാറ്റിക് സഭകളായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.