പരസ്യമായി സ്നാനമേറ്റ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ

മോസ്ക്കോ: തന്റെ ക്രൈസ്തവ വിശ്വാസം വീണ്ടും പരസ്യമായി പ്രഘോഷിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പരസ്യമായ് സ്നാനമേറ്റു.

post watermark60x60

യേശുക്രിസ്തുവിനു ജോർദാൻ നദിയിൽ മാമോദീസ നൽകിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിൽ ഓർത്തഡോക്സ് സഭ പരമ്പരാഗതമായി ആചരിക്കുന്ന സ്നാനം പരസ്യമായി ചെയ്തുകൊണ്ടാണ് വ്ളാഡിമിർ പുടിൻ തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തിന് മുന്നില്‍ ആവര്‍ത്തിച്ചത്. ഓര്‍ത്തഡോക്സ് പുരോഹിതന്മാർ ആശീർവദിച്ച ജലത്തിലേക്ക് ഇറങ്ങിയ അദ്ദേഹം കുരിശുവരച്ചശേഷം മുങ്ങി.

ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസ പ്രകാരം ക്രിസ്തുമസ് ജനുവരി ഏഴിനും എപ്പിഫനി അഥവാ ദനഹാ തിരുനാള്‍ 19നുമാണ്. ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ഉപയോഗിക്കുന്നതിനാലാണിത്.

Download Our Android App | iOS App

കമ്മ്യുണിസ്റ്റ് ഭരണ നാളുകളില്‍ ലോകത്തില്‍ നിരീശ്വരവാദം പടര്‍ത്താന്‍ ആഹോരാര്ത്രം പ്രയത്നിച്ച റഷ്യ ഇന്ന് വിശ്വാസത്തിന്‍റെ പാതയിലാണ്. കഴിഞ്ഞ വര്ഷം  നടത്തിയ ഒരു സര്‍വ്വേ പ്രകാരം റഷ്യയിലെ നിരീശ്വരവാദികളുടെ എണ്ണം  ഇപ്പോള്‍ വെറും പതിമൂന്നു ശതമാനം മാത്രമാണ്. 2014-ല്‍ അത് 26 ശതമാനമായിരുന്നു.

ലോകത്ത് ഏറ്റവുമധികം ക്രൈസ്തവരെ കൊന്നോടുക്കിയിട്ടുള്ള രാജ്യമാണ് കമ്മ്യുണിസ്റ്റ് റഷ്യ. എന്നാല്‍ ഇപ്പോള്‍ പൗരോഹിത്യ ദൈവവിളി സ്വീകരിച്ചുകൊണ്ട് സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് റഷ്യ കൈവരിക്കുന്നത്. എങ്കിലും വിദേശ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഭകളുടെ പരസ്യ കൂട്ടായ്മകള്‍ക്കും പുതിയ വിളക്കുകള്‍ കഴിഞ്ഞവര്‍ഷം റഷ്യയില്‍ നീയമമായ് പാസാക്കിയത് സുവിശേഷ പ്രവര്‍ത്തനത്തിന് അല്പ്പമല്ലാത്ത ദോഷം ഉണ്ടാക്കുന്നുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like