അനുഗ്രഹമാരി ചൊരിഞ്ഞ് 94 -മത്‌ കുമ്പനാട് കൺവൻഷൻ സമാപിച്ചു

കുമ്പനാട്‌: 8 ദിവസം നീണ്ടു നിന്ന 94 മത്‌ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ജനറൽ കൺവൻഷന് കുമ്പനാട്ട് സംയുക്ത സഭായോഗത്തോടും കർത്തൃ മേശയോടും കൂടി അനുഗ്രഹ സമാപ്തി. രാവിലെ ആരംഭിച്ച സംയുക്ത സഭായോഗത്തിൽ പാസ്റ്റർ ടി ഡി തോമസ് അധ്യക്ഷത വഹിച്ചു.

പതിനായിരങ്ങൾ പങ്കടുത്ത സഭായോഗം രണ്ടു സെഷനുകളായാണ് നടന്നത്. രാവിലെ നടന്ന തിരുവത്താഴ ശുശ്രൂക്ഷയിൽ വിശ്വാസികൾ ഒന്നിച്ചു കർത്താവിന്റെ മരണ പുനരുദ്ധനത്തെ സ്മരിച്ചുകൊണ്ടു ദൈവത്തെ സ്തുതിച്ചു. ഐ പി സി ജനറൽ മിനിസ്റ്റർ പാസ്റ്റർ എം വി വര്ഗീസ് തിരുവത്താഴ ശിശ്രുഷക്ക് നേത്ര്ത്വം നല്കി. ആയിരങ്ങൾക്ക് പന്തലിൽ ഇരിപ്പിടം ലഭിക്കാതെ അക്ഷരത്തിൽ ജനസാഗരത്താൽ ഹെബ്രോൻ പുരം നിറഞ്ഞു കവിഞ്ഞു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ പാസ്റ്റർ തോമസ് കോശി അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം ജോർജ് പത്തനാപുരം, ഡോ. ബേബി വര്ഗീസ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ സി ജോൺ എന്നീ ദൈവദാസൻമാർ സമാപന ദിനം സന്ദേശങ്ങൾ നൽകി.

ആരോപണങ്ങളും വിവാദങ്ങളും ലവലേശം ബാധിച്ചില്ല എന്നതാണ് പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്.

വൻ ജനപങ്കാളിത്തവും, ആത്മനിറവിലുള്ള വചന ശുശ്രൂഷകൾ കൊണ്ടും ഇത്തവണ കൺവൻഷൻ വേറിട്ടതായി മാറി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്വന്ഷന് വേണ്ടി പങ്കെടുക്കാൻ കൂടിവന്നതു പതിനായിരങ്ങളാണ്. ഓരോ വർഷം കഴിയും തോറും ജനത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുന്ന ഹെബ്രോൻ പുരത്തിന് അടുത്ത വർഷം പുതിയ ഒരു കണ്വന്ഷന് ഗ്രൗണ്ട് ലഭിക്കാൻ വേണ്ടി വിശ്വാസികളുടെ സഹകരണം ഉണ്ടാകണം എന്നു പാസ്റ്റർ ജേക്കബ് ജോണ് പറഞ്ഞു.

ഒരാഴ്ചത്തെ മഹാസമ്മേളനത്തിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിസ്തീയ മഹാസംഗമത്തിനാണ് ഹെബ്രോൻപുരം സാക്ഷ്യം വഹിച്ചത്. കേരളത്തിലെ ഏറ്റവും അധികം ദിനങ്ങൾ നീണ്ട് നിൽക്കുന്ന (8 നാൾ) ക്രൈസ്തവ സമ്മേളനമാണ് ഐപിസി അന്തർദേശീയ കൺവൻഷൻ. ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നും ഏറ്റവും അധികം പേർ പങ്കെടുത്ത കേരളത്തിലെ ക്രൈസ്തവ കൺവൻഷനിൽ പൊതുയോഗങ്ങൾ, വേദവചന പഠനം, കാത്തിരിപ്പ് യോഗങ്ങൾ, ഹെബ്രോൻ ബൈബിൾ കോളേജ് പി. ജി. ഗ്രാജുവേഷൻ, ഇംഗ്ലീഷ് ഹിന്ദി പ്രത്യേക സമ്മേളനങ്ങൾ, ജനറൽ – സ്റ്റേറ്റ് സോദരി സമാജം സമ്മേളനം, യുവജന സമ്മേളനം, ഐപിസി ഗ്ലോബൽ മീറ്റ്, PYPA – സൺഡേ സ്കൂൾ വാർഷികം, പ്രവാസി സമ്മേളനം, സ്നാനം എന്നിവ നടത്തപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പ്രമുഖ ഓൺലൈൻ പത്രം എന്ന നിലയിൽ ക്രൈസ്തവ എഴുത്തുപുര, പവർവിഷൻ ചാനലുമായി സഹകരിച്ചുകൊണ്ട് എല്ലാ രാത്രി യോഗങ്ങളും സംയുക്ത ആരാധനയും തല്സമയം ജനങ്ങളിൽ സൗജന്യമായി എത്തിച്ചുകൊണ്ടിരുന്നു. ലക്ഷങ്ങൾ ആണ് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ഇരുന്നു ക്രൈസ്തവ എഴുത്തുപുര ലൈവിൽ കൂടി കൺവൻഷൻ തത്സമയം വീക്ഷിച്ചത്.

കർത്താവിന്റെ വരവ് താമസിച്ചാൽ അടുത്ത വർഷം ജനുവരി 13 മുതൽ 20 വരെ തൊണ്ണൂറ്റി അഞ്ചാമത് കൺവൻഷൻ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.