ഐ.പി.സി ഈസ്റ്റേൺ റീജിയൻ സഹോദരി സമാജത്തിന് പുതിയ നേതൃത്വം

നിബു വെള്ളവന്താനം

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ വുമൺസ് ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജനുവരി 13 ശനിയാഴ്ച ക്വീൻസ് വില്ലേജ് ഐ.പി.സി സഭാഹാളിൽ നടന്ന വാർഷിക സമ്മേനത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ ഡോ. ഇട്ടി ഏബ്രഹാം, പാസ്റ്റർ ഡോ. ബാബു തോമസ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

സഹോദരിമാരായ സോഫി വർഗീസ് (പ്രസിഡന്റ്), ഷീബാ ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഡോ. ഷൈനി റോജൻ സാം (സെക്രട്ടറി), ജീനാ വിൽസൻ (ട്രഷറാർ), ജെയ്സി തോമസ് (യൂത്ത് കോർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like