ഐ.പി.സി വെട്ടിപ്പുറം സഭയ്‌ക്കെതിരെ ഹിന്ദു ധർമ്മ സേന

പത്തനംതിട്ട: ഐ.പി.സി വെട്ടിപ്പുറം സഭയ്ക്കെതിരെ ഹിന്ദു ധർമ്മ സേന വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സംഘർഷങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുന്നു. സഭാ ശുശ്രൂഷനും കുടുംബത്തിനും എതിരെ വധഭീഷണി നടത്തുകയും ആരാധന തടയുവാൻ ശ്രമം നടത്തുകയും ചെയ്യുകയാണ്. വർഷങ്ങളായി ആരാധിച്ചു കൊണ്ടിരിക്കുന്ന സഭാ ഹോളിലേക്കുള്ള വഴി തടസപ്പെടുത്തുന്നതുൾപ്പെടെയുള്ള വസ്തുതകളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ചില മാസങ്ങൾക്ക് മുൻമ്പ് ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയിലെ ചില ആളുകൾ സഭയിലെത്തുകയും സഭ അടച്ചുപൂട്ടണം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വഴി സംബന്ധമായ കേസ് കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബസുകളിലും പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിലും സഭാ ഹോൾ അടച്ചുപൂട്ടണം എന്ന രീതിയിലുള്ള പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്. 34 വർഷമായി സഭ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വഴി അടച്ചു പൂട്ടണം എന്നതാണ് ഇവരുടെ ആവശ്യം.

ഈ വിഷയത്തെ ഓർത്ത് ദൈവജനം പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.