നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമാകുന്നു; മനുഷ്യ ജീവന് ഭീഷണിയാവുന്നു

നയാഗ്ര: ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം പകുതിയോടെ വെള്ളച്ചാട്ടം പൂർണമായും തണുത്തുറഞ്ഞ് മഞ്ഞൂപാളി മാത്രമായി മാറും. അതിശൈത്യത്തിന്റെ പിടിയിലാണ് യുഎസ് ഇപ്പോൾ. മൗണ്ട് വാഷിംഗ് ടണിൽ മൈനസ് 37 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു താപനില. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ 125 അടിയോളം ഭാഗം ഇപ്പോൾ തന്നെ പൂർണമായും മഞ്ഞുപാളിയായി.
അതിശൈത്യം ജീവന് വരെ ഭീഷണിയായിരിക്കുകയാണ്. യുഎസിന്റെ കിഴക്കൻ പ്രദേശത്ത് താപനില മൈനസ് പത്ത് ഡിഗ്രിക്കും താഴെയെത്തി. ഇതോടെ ഇവിടെ ജീവജാലങ്ങൾ ചത്തൊടുങ്ങുന്ന കാഴ്ചയാണ്. ആർട്ടിക്കിൽ നിന്നുള്ള ശീതക്കാറ്റാണ് താപനില ഇത്രയധികം താഴാൻ കാരണമെന്നാണ് കണ്ടെത്തൽ. സ്രാവുകൾ ചത്തടിഞ്ഞ് സമുദ്രതീരങ്ങളിൽ അടിയാൻ തുടങ്ങി. ജീവജാലങ്ങളുടെ മരണം ഗൗരവത്തോടെ നോക്കിക്കാണണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നൽകി. കോള്‍ഡ് ഷോക്ക് എന്നറിയപ്പെടുന്ന ഈ അവസ്ഥ മനുഷ്യന്റെ ജീവനുപോലും ഭീഷണിയാണ്. താപനിലയിൽ പെട്ടന്നുണ്ടാകുന്ന ഇടിവ് മനുഷ്യനുൾപ്പടെ എല്ലാ ജീവജാലങ്ങളെയും ബാധിക്കും. ഇനിയും ശൈത്യം തുടർന്നാൽ പേശികൾ തണുത്തുറയുകയും ഹൃദയ സ്തംഭനം ഉണ്ടാവുകയും ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.