സൂറത്ത് യു.പി.സി.എഫ്. വാർഷിക കൺവൻഷൻ ജനുവരി 12, 13, 14 തീയതികളിൽ 

ഗുജറാത്ത്‌: സൂറത്തിലുള്ള  പെന്തകോസ്ത് വിഭാഗങ്ങളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്ത് ചർച്ചസ് ഫെലോഷിപ്  (UPCF) 18-ാമത്  വാർഷിക കൺവെൻഷൻ ജനുവരി 12, 13, 14 തീയതികളിൽ അൽത്താനിലുള്ള അൽത്താൻ ഭട്ടാർ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തപ്പെടുന്നു. ദിവസവും വൈകിട്ട് 6. 00 മുതൽ  9. 30 വരെ കൺവെൻഷൻ നടക്കും. 12-ാം തീയതി രാവിലെ 9. 30 മുതൽ 1 വരെ സഹോദരീ സമ്മേളനവും 13-ാം തീയതി രാവിലെ  9. 30 മുതൽ 3. 00 വരെ യുവജന സമ്മേളനവും നടക്കും. 14-ാം തീയതി ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ  ഏകദേശം 24 സഭകളുടെ സംയുക്ത ആരാധനയും നടക്കും. ഈ മീറ്റിംഗുകളിൽ കർത്താവിൽ പ്രസിദ്ധരായ Pr. ബാബു ചെറിയാൻ (കേരളാ) Pr. V. V.  അലക്സാണ്ടർ (നാസിക്), Br. റോബിൻസ് എബ്രഹാം (അഹമ്മദാബാദ്) എന്നിവർ വചനം ശുശ്രൂഷിക്കും. സംഗീത ആരാധന UPCF കൊയറി നോട് ചേർന്ന് Br. ബിനോയ്‌ ബാലൻ (Lucknow) നേതൃത്വം കൊടുക്കും. ഈ കൺവെൻഷന് Pr. രാജു. K. തോമസ് (Patron) Mob. 9825527128. Pr. ജോൺ  മാത്യു (പ്രസിഡന്റ്‌) Mob.9427139677,  Pr.ജേക്കബ് ഫിലിപ്പ് (സെക്രട്ടറി) Mob. 9601751369, ബ്രദർ സാം മാത്യു (ട്രഷറർ) Mob.9099143773  എന്നിവർ നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.