ലഹരി വിരുദ്‌ധ ബോധവൽക്കരണ പരിപാടികൾ പ്രിസ്ൺ ഫെല്ലോഷിപ്‌ കേരളയുടെ ആഭിമുഖ്യത്തിൽ നടന്നു

Michael

കോഴിക്കോട്‌: പ്രിസ്ൺ ഫെല്ലോഷിപ്‌ കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്‌ മാത്ര H S Sൽ ലഹരി വിരുദ്‌ധ ബോധവൽക്കരണ പരിപാടികൾ  നടന്നു. ഒരു ഷോർട്ട്‌ ഫിലിമും ഒരു ഡോക്യുമെന്ററിയും ഉൾപ്പെടുന്ന ഫിലിം ഷൊ കുട്ടികളെ വളരെ ചിന്തിപ്പിക്കുന്നതായിരുന്നു. ശ്രീ. M M Jones ബോധവൽക്കരണ സന്ദേശം പങ്കുവെക്കുകയും ശ്രീ. Babu K Mathew കുട്ടികൾക്ക്‌ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

post watermark60x60

തുടർന്ന് PFK Team ലഹരി വിരുദ്‌ധ ബോധവൽക്കരണ ലഖുലേഖകൾ എല്ലാ കുട്ടികൾക്കും അദ്ധാപകർക്കും വിതരണം ചെയ്തു. പ്രിസ്ൺ ഫെല്ലോഷിപ്‌ കേരളയുടെ ബോധവൽക്കരണ പരിപാടികൾ വളരെ അനുഗ്രഹപ്പ്രദമായി ജയിലുകളിലും, സ്കൂളുകളിലും, കോളേജുകളിലും, റെസിടെന്റ്സ്‌ അസ്സോസിയേഷനുകളിലും, പൊതു പ്രദേശങ്ങളിലും ആവശ്യപ്പെടുന്നതിനനുസരിച്ച്‌ നടത്തിവരുന്നു.

-ADVERTISEMENT-

You might also like