എഴുപതാമത്‌ PYPA ക്യാമ്പ് മൂന്നാറിൽ

കുമ്പനാട്: എഴുപതാമത്‌ പി വൈ പി എ ക്യാമ്പ് ഡിസംബർ 25 മുതൽ 28 വരെ മൂന്നാർ കാർമ്മേൽഗിരി സി എം ഐ സ്കൂൾ ക്യാമ്പ് സെന്ററിൽ നടക്കും. “കർത്താവിൽ നിന്ന് പഠിക്കുക, കർത്താവിനെ സ്നേഹിക്കുക, കർത്താവിനായി ജീവിക്കുക” എന്നതാണ് ക്യാമ്പിന്റെ ഈ വർഷത്തെ തീം. പാസ്റ്ററുമാരായ കെ സി ജോൺ, ഫ്രഡ്‌ഡി വി തോമസ്, ഡോ. തോമസ് ഇടുക്കിക്കള, ബെൻസൺ മത്തായി, ഫിലിപ്പ് പി തോമസ്, ബാബു ചെറിയാൻ, ഫിലിപ്പ് ചെറിയാൻ, ഡോ. ജോൺ അലക്സ് എന്നിവർ വിവിധ സെക്‌ഷനുകളിൽ ക്ലാസുകൾ നയിക്കും. സംഗീത ശുശ്രൂഷകൾക്ക് ജോസഫ് രാജ് മുംബൈ, ഡോ. ബ്ലെസ്സൺ മേമന, ജെറിൻ ബാംഗ്ലൂർ,ലോർഡ്‌സൺ ആന്റണി, നോബി ചരുവിൽ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9947810001 ,9847622399 , 8086171313 , 94003658828 .

-ADVERTISEMENT-

-ADVERTISEMENT-

You might also like