ക്രിസ്തുമസ് ദിനങ്ങളിൽ ഐ എസ് വത്തിക്കാൻ ആക്രമിക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു

വത്തിക്കാന്‍: ക്രിസ്തുമസ് ദിനങ്ങളിൽ
ഐഎസ് വത്തിക്കാൻ ആക്രമിക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു.

post watermark60x60

“സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് നേരെ നോക്കിനില്ക്കുന്ന തീവ്രവാദിയും ചെന്നായും, ആയുധങ്ങള്‍ അടങ്ങിയ ബാഗ് സമീപം” ഐഎസ് ഭീകരര്‍ വത്തിക്കാന്‍ ആക്രമിക്കുമെന്ന ഭീഷണിയെ വീണ്ടും ഉറപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങളുടെ പ്രതിപാദ്യമാണിത്.

മുഖംമൂടി ധരിച്ച തീവ്രവാദി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശിരസ് പിടിച്ചിരിക്കുന്ന ചിത്രം മുമ്പ് പുറത്തുവന്നിരുന്നു. “ക്രിസ്തുമസ് രക്തം” എന്ന പേരില്‍ രണ്ടാഴ്ച മുമ്പ് പുറത്തുവന്ന ഐ എസ് പോസ്റ്ററിലൂടെയാണ് ക്രിസ്മസിന് വത്തിക്കാന്‍ ആക്രമിക്കുമെന്ന സൂചന ആദ്യമായി പരസ്യമാക്കപ്പെട്ടത്.

Download Our Android App | iOS App

ബിഎം ഡബ്യൂ കാറില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് നേരെ പോകുന്ന തീവ്രവാദിയായിരുന്നു ആ പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ കീഴിലുള്ള വാഫാ മീഡിയാ ഫൗണ്ടേഷന്‍ ചാനലാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഏതുതരത്തിലുള്ള ഭീകരാക്രമണത്തെയും നേരിടാന്‍ വത്തിക്കാന്‍ സജ്ജമാണെന്നാണ് സുരക്ഷാവിഭാഗം ഇതിനോട് പ്രതികരിച്ചിരുന്നു.

-ADVERTISEMENT-

You might also like