ഏ. ജി. ഐ. സി. ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ മെയ് 16 ന്

KE News Desk | Qatar

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിങിന്റെ (ഏജിഐസി) പി ജി ടി സി സി  (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ എൻ ക്ലിനിക്കൽ കൗൺസലിംഗ്), സിൽഎസ്ഇ (സർട്ടിഫിക്കറ്റ് എൻ ലൈഫ് സ്കിൽ എഡ്യൂക്കേഷൻ) എന്നിവയുടെ ബിരുദദാനം മെയ് 16 ശനിയാഴ്ച നടക്കും.

News Middle Advt Banner

ഐഡിസിസി കോംപ്ലക്സ് ബിൽഡിംഗ് നമ്പർ 2 ലെ ദോഹ ഏജി (ഹാൾ #6) ഹാളിൽ വെച്ച് വൈകീട്ട് 06:30 നു നടക്കുന്ന ബിരുദദാനശുശ്രൂഷയിൽ ഏജിഐസി ഡയറക്ടർ ഡോ. സന്തോഷ് ജോൺ ബിരുദദാനം നിർവ്വഹിക്കും. ഏജി ഖത്തർ സെക്ഷൻ കോർഡിനേറ്റർ പാസ്റ്റർ പി.എം. ജോർജ്ജ് മുഖ്യാതിഥി ആയിരിക്കും. ദോഹ ഏജി ക്വയർ ഗാനങ്ങൾ ആലപിക്കും.

ഖത്തർ ചാപ്റ്റർ കോർഡിനേറ്റർ പാസ്റ്റർ റോയി വർഗീസ്, അക്കാഡമിക് ഡീൻ അബ്രഹാം കൊണ്ടാഴി, പ്രോഗ്രാം കോർഡിനേറ്റർ ബിജോ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading