പാസ്റ്റർ സത്യദാസ് അസംബ്ലീസ് ഓഫ് ഗോഡ് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ് ഡയറക്ടർ

തിരുവനന്തപുരം: എ. ജി. മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ പുതിയ അമരക്കാരനായ് പാസ്റ്റർ സത്യദാസ് ചുമതലയേറ്റു.

post watermark60x60

ബാല്യ പ്രായത്തിൽ തന്നെ കർത്താവിനെ അറിഞ്ഞ ഇദ്ദേഹം കോളെജ് വിദ്യാഭാസാനന്തരം തിരുവല്ല ബിലീവേഴ്സ് ചർച്ച് തിയോളജിക്കൽ സെമിനാരി, വിശാഖപട്ടണത്തുള്ള സി.ഒ.ടി.ആർ സെമിനാരി എന്നിവിടങ്ങളിലെ വൈദിക അഭ്യസനത്തിന് ശേഷം 2002 -ൽ സഭാ ശുശ്രൂഷയിൽ പ്രവേശിച്ചു. പുന്നമൂട്, തെറ്റിവിള, വിട്ടിയം എന്നിവിടങ്ങളിൽ സഭാ ശുശ്രൂഷനായിരുന്നു. ഇപ്പോൾ തിരുവനന്തപുരം വെസ്റ്റ് സെക്ഷനിൽ പേരൂർക്കട സഭയുടെ ചുമതല വഹിക്കുന്നു. മികച്ച സംഘാടകനായ പാസ്റ്റർ സത്യദാസ് സെക്ഷൻ സി. എ പ്രസിഡന്റ്, മലയാളം ഡിസ്ട്രിക്ട് സി. എ. സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മദ്യത്തിനും ഇതര ലഹരി വസ്തുക്കൾക്കുമെതിരെ കേരളത്തിലെമ്പാടും നിരവധി ലഘു നാടകങ്ങൾ നടത്തിയിട്ടുള്ള താൻ സംസ്ഥാനത്തുടനീളം സുവിശേഷ സന്ദേശമെത്തിക്കുവാനുള്ള വ്യക്തമായ പദ്ധതിയോടെയാണ് ഈ സ്ഥാനത്തേക്കെത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം എ. ജി ദക്ഷിണമേഖല മുൻ ഡയറക്ടർ റവ. ക്രിസ്തുദാസിന്റെ സഹോദരനാണ്. ഭാര്യ ശലോമ സത്യദാസ് തിരുവനന്തപുരം ആർ.സി.സി.യിൽ നേഴ്സായി ജോലി ചെയ്യുന്നു. മക്കൾ അന്നാ ഗിൻ, ഏബെൽ മോസെസ്.

പാസ്റ്റർ സത്യദാസിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like