ഐ.പി.സി അയർലൻഡ് & യൂറോപ്പ് റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് മെയ് 23ന് ദ്രോഗെഡയിൽ

KE News Desk| Ireland

ദ്രോഗെഡ: ഐ.പി.സി അയർലൻഡ് & യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 23 ശനിയാഴ്ച ദ്രോഗെടയിൽ പാസ്റ്റേഴ്സ് കോൺഫറൻസ് നടത്തപ്പെടുന്നു. സമ്മേളനത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും സഭാ നേതാക്കളും പങ്കെടുക്കും.

 

പ്രശസ്ത ബൈബിൾ പ്രഭാഷകനായ പാസ്റ്റർ. പോൾ ഗോപാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകും. ഐ.പി.സി അയർലൻഡ് & യൂറോപ്പ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ. സി. ടി. എബ്രഹാം സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് പാസ്റ്റർ. ജിജി എം. വർഗീസ്, സെക്രട്ടറി പാസ്റ്റർ. സാനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, ട്രഷറർ ബ്രദർ. രാജൻ ലൂക്കോസ് എന്നിവർ നേതൃത്വം നൽകുന്നു.

 

ആത്മീയ ഉണർവും ശുശ്രൂഷക ഐക്യവും ലക്ഷ്യമാക്കിയാണ് സമ്മേളനം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading