വാർഷിക യൂത്ത് ക്യാമ്പ് “റൂട്ടെഡ്” 2026 മെയ് 26 മുതൽ 28 വരെ

ബഹ്റൈനിലെ യുവജനങ്ങൾക്കായി ഐസിപിഎഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന വാർഷിക യൂത്ത് ക്യാമ്പ് “റൂട്ടെഡ്” 2026 മെയ് 26 മുതൽ 28 വരെ സെഗയ്യയിലെ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കും. “Let your roots grow down into Him, and let your lives be built on Him” (കൊലൊസ്സ്യർ 2:7) എന്ന ആസ്പദ വാക്യത്തെ ആധാരമാക്കി നടത്തുന്ന ക്യാമ്പിൽ ആത്മീയ ശുശ്രൂഷകളും വിവിധ യുവജന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

മുംബൈയിൽ നിന്നുള്ള പാസ്റ്റർ ജെമി ജേക്കബ് മുഖ്യ സന്ദേശങ്ങൾ പങ്കുവെക്കും. യു.എ.ഇയിൽ നിന്നുള്ള എൽവിൻ ഗെർസിം ആരാധന നയിക്കും. ആരാധന, സന്ദേശങ്ങൾ, ഗെയിംസ്, ആക്ടിവിറ്റികൾ, ടാറി സെഷനുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നു.
13 വയസ്സിന് മുകളിലുള്ള ടീൻസ് & യുവജനങ്ങൾക്കായി പ്രത്യേകം ഒരുക്കുന്ന ക്യാമ്പ് ദിവസവും രാവിലെ 8 മണി മുതൽ വൈകിട്ട് 5.30 വരെ നടക്കും. രജിസ്ട്രേഷൻ ഫീസ് 3 ബഹ്റൈൻ ദിനാർ ആയി നിശ്ചയിച്ചിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading