ചർച്ച് ഓഫ് ഗോഡിന്റെ ഷാർജയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടും
ഷാർജ: ചർച്ച് ഓഫ് ഗോഡ്, ഷാർജയുടെ ആഭിമുഖ്യത്തിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥന — Spiritual Emphasis Week 2026 — മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെ ഷാർജ യൂണിയൻ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.
പകൽ യോഗങ്ങൾ ദിവസവും രാവിലെ 10:30 മുതലും, രാത്രി യോഗങ്ങൾ 8:15 മുതലും നടക്കുന്നതാണ്.
ഈ മീറ്റിംഗുകളിൽ കർത്താവിൽ പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ. ബി. മോനച്ചൻ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. സഭാ സിനിയർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ജോൺശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.
ഈ യോഗങ്ങളിൽ പങ്കെടുത്ത് ആത്മീയ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.