‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ പ്രാർത്ഥനയിൽ മാറ്റം വരുത്താന്‍ കത്തോലിക്ക സഭ
യേശു പഠിപ്പിച്ച “സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനയിൽ മാറ്റത്തിന് ശുപാര്‍ശയുമായി ഫ്രാന്‍സിസ് പാപ്പ. പ്രാർത്ഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്ന ഭാഗം തെറ്റുധാരണ ഉണ്ടാക്കുന്നതാണെന്നും ദൈവമാണ് സമൂഹത്തെ പ്രലോഭനത്തിലേക്ക് നയിക്കുന്നതെന്ന തെറ്റായ വ്യാഖ്യാനത്തിലേക്ക് ഇത് കൊണ്ടെത്തിക്കുന്നെന്നും മാര്‍ പപ്പാ അഭിപ്രായപ്പെട്ടു. ഒരു റ്റി.വി ചാനലില്‍ കൂടി നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
അടുത്തിടെ ഫ്രഞ്ച് സഭാ നേതൃത്വം “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” പ്രാര്‍ത്ഥനയില്‍ തിരുത്തല്‍ വരുത്തിയിരിന്നു. പരിഷ്കരിക്കരിച്ച രൂപം ഡിസംബര്‍ മൂന്നിനാണ് പ്രാബല്യത്തില്‍ വന്നത്. ഫ്രാന്‍സില്‍ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനക്ക് സമാനമായ രീതിയിലോ അല്ലെങ്കില്‍ അതിനോടു ചേര്‍ന്ന വിധത്തിലോ പ്രാര്‍ത്ഥന ക്രമീകരിക്കണമെന്നും പാപ്പ പറഞ്ഞു. അരാമ്യ ഭാഷയിലാണ് യേശു ഈ പ്രാര്‍ത്ഥന പ്രാര്‍ഥിചത്. പിന്നീടു ഗ്രീക്കിലെക്കും തുടര്‍ന്ന് ലോകത്തിന്‍റെ പല ഭാഷകളിലേക്കും തര്‍ജ്ജിമ ചെയ്തപ്പോള്‍ കടന്നു കൂടിയ തെറ്റുകള്‍ തിരുത്തുക എന്നാ സദ്ദുദേശ്യപരമായ ചിന്തയാണ് പാപ്പയുടെ ആഹ്വനത്തിലെന്നു കത്തോലിക്ക നേതൃത്വം പ്രതികരിച്ചു.
-Advertisement-