ട്വിന്‍ സിറ്റി മലയാളീ ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ വാര്‍ഷിക സമ്മേളനം

ഹൈദ്രാബാദ്: തെലങ്കാനയുടെ തലസ് ഥാനമായ ഹൈദരാബാദ്, സമീപ നഗരിയായ സെക്കന്തരാബാദ് എന്നീ പട്ടണങ്ങളിലുള്ള ദൈവ മക്കളുടെ കൂട്ടാഴ്മയായ “ട്വിന്‍ സിറ്റി മലയാളി ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ” (TCMCA) വാര്‍ഷിക പൊതുയോഗം ഡിസംബർ 10 ഞയറാഴ്ച വൈകിട്ട് ഫത്തേനഗര്‍ റിവൈവല്‍ ഏ.ജി ചര്‍ച്ചില്‍ വച്ച് നടന്നു.

റിവൈവൽ ഏ. ജി ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ മാത്യൂ ജോർജ്ജ് ആരാധയ്ക്ക് നേതൃത്വം നൽകി. ഡോക്ടർ ജെയിംസ് കെ മാത്യൂ (ന്യു കവനന്റ് ചർച്ച്) അധ്യക്ഷ പദം അലങ്കരിച്ചു. പാസ്റ്റർ അനിൽ കെ സാം (ശാലോം ടൗൺ ചർച്ച്) സങ്കീർത്തന ധ്യാനവും പാസ്റ്റർ വർഗ്ഗിസ് ജോസഫ് (ഗുഡ് ഷെപ്പേഡ് ചർച്ച്) മദ്ധ്യസ്ഥ പ്രാർത്ഥനയും നിർവഹിച്ചു. വിശിഷ്ട അതിഥിയായിരുന്ന പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) മർക്കോസ് 13:36 -ആം വാക്യത്തിൽ നിന്നും ഉണർവ്വിനെ കുറിച്ചും നാം ജീവിക്കുന്നത് യാമത്തിന്റെ അവസാന നിമിഷത്തിലാകയാല്‍‍ ഉണർന്നിരിക്കേണ്ടതി ന്റെ ആവശ്യകതയെ കുറിച്ചും ശക്തമായ സന്ദേശം നൽകി.


വൈസ് പ്രസിഡന്റ്, പാസ്റ്റർ സാം കെ കെ, (ശാരോൻ ഫെലോഷിപ്പ് ചർച്ച്) അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ
ചുരുക്കി പറഞ്ഞു. ബ്ര. പൗലോസ് സ്വാഗതവും പാസ്റ്റർ മാത്യൂ ജോർജ്ജ് (റിവൈവൽ സെന്റർ ഏ.ജി) കൃതജ്ഞതയും
അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.