ചെറുചിന്ത : ക്രൂശിലെ സ്നേഹം | റിനി സൂരജ്

ക്രൂശിൽ കിടന്നുകൊണ്ട് യേശു രക്ഷകൻ പറഞ്ഞ തിരുമൊഴികൾ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൊഴികൾ ആയിരുന്നു. ക്രിസ്തു,വാക്കുകളിൽ മാത്രമല്ല, ജീവിതത്തിലും സ്നേഹത്തിന്റെ സുവിശേഷമായിരുന്നു. നമുക്ക് വേണ്ടിയുള്ള ക്രിസ്തുവിന്റെ മരണം സ്നേഹസാക്ഷാത്കാരമാണ്‌. ക്രിസ്തു പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്നു. (റോമർ -5:8-9, യോഹന്നാൻ 3-16, 1യോഹന്നാൻ 3-16).പാപിയോടുള്ള ക്രിസ്തുവിന്റെ ഈ മനസ്സലിവാണ് സ്നേഹം. ആ സ്നേഹം എല്ലാവർക്കുമായി പങ്കുവക്കപ്പെട്ടിരിക്കുന്നു. അത് എല്ലാവരിലും ചെന്നെത്തണമെന്നും യേശു ആഗ്രഹിക്കുന്നു.

ശത്രുക്കളെ സ്നേഹിക്കുവാനും ശപിക്കുന്നവരെ അനുഗ്രഹിക്കുവാനും യേശു പഠിപ്പിച്ചു. നിന്ദിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പാൻ യേശു ഉപദേശിച്ചു. അങ്ങനെ ക്രൂശിൽ യേശു തന്നെത്താൻ നമുക്ക് ഓരോരുത്തർക്കും വേണ്ടി ബലിയായി. അങ്ങനെ യേശുവിന്റെ ജീവിതം സ്നേഹത്തിന്റെ മഹാസാഗരവും മുഖമുദ്രയുമായി. ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളെയും പ്രതികൂലങ്ങളെയും സമചിത്തതയോടെ നേരിടുവാൻ ഈ ക്രിസ്തുവിന്റെ സ്നേഹം നമ്മെ പഠിപ്പിക്കുന്നു. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നൊരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുന്നു എന്ന് യേശു പറഞ്ഞു. കാലിതൊഴുത്ത്‌ മുതൽ കാൽവറി ക്രൂശിലെ മരണത്തിലൂടെയും, ഉയർത്തെഴുന്നേൽപ്പിലൂടെ യും യേശു ക്രിസ്തു നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു. ക്രിസ്തു നൽകുന്ന ഈ സ്നേഹവും സമാധാനവും മനുഷ്യവംശം മുഴുവൻ സ്വീകരിക്കുവാൻ ഇടയാകട്ടെ. ഈ സ്നേഹം നമ്മെ എല്ലായ്‌പോഴും വഴിനടത്തട്ടെ. എല്ലാവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുതുവൽസരം ആശംസിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..

– റിനി സൂരജ്, അബുദാബി  

-ADVERTISEMENT-

-ADVERTISEMENT-

You might also like