ക്രൈസ്തവ സഭകൾക്ക് നേരെ തമിഴ്നാട്ടിൽ വ്യാപകമായ ആർ എസ് എസ് ആക്രമണം

കൊയമ്പത്തൂർ : തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് ക്രൈസ്തവ സഭകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും സഭാ കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു. പെരിയാനിക്കൻ പാളയത്ത് സഭയ്ക്കും ശുശ്രൂഷകനും വിശ്വാസികൾക്കും എതിരെ 20 ഓളം വരുന്ന ആർ എസ്സ്എസ്സ് പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

12ൽ പരം വർഷങ്ങളായി ആരാധന നടത്തിയിരുന്ന മറ്റൊരു സ്ഥലത്ത് ആരാധന തടയുവാൻ ശ്രമിച്ചുവെങ്കിലും വിശ്വാസികൾ ഒറ്റക്കെട്ടായി നിന്ന് എതിർപ്പുകളെ നേരിട്ട് ആരാധന നടത്തുകയായിരുന്നു..

ഇന്ത്യ ഒട്ടാകെ ക്രിസ്തീയ സമൂഹത്തിന് എതിരായും ആരാധനാലയങ്ങൾക്ക് എതിരായും അക്രമണങ്ങൾ അഴിച്ചുവിടുന്നത് വിശ്വാസ സമൂഹത്തിൽ ആശങ്കയ്ക്ക് കാരണമായി തീരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.