ഡോ. അലക്സാണ്ടർ മാർത്തോമ്മാ അവാർഡ്‌ മാത്യു നൈനാൻ പുന്നവേലിക്കും ബാബു കോടംവേലിക്കും

റോജി ഇലന്തൂർ

തിരുവല്ല: ഈ വർഷത്തെ ഡി എസ്‌ എം സി അവാർഡുകൾ പ്രഖ്യാപിച്ചു. മാർത്തോമ്മാ സഭയുടെ സംഗീതവിഭാഗമായ DSMC ഏർപ്പെടുത്തിയ ഡോ. അലക്സാണ്ടർ മാർത്തോമ്മാ അവാർഡിനാണ് മാത്യു നൈനാൻ പുന്നവേലിയും ബാബു കോടംവേലിയും അർഹരായത്‌.

post watermark60x60
ബാബു കോടംവേലിൽ

ക്രൈസ്തവ സംഗീതത്തിന് മാത്യു നൈനാൻ പുന്നവേലിയെ ‘എനിക്കായ്‌ മരക്കുരിശിൽ’ എന്ന ഈ വർഷത്തെ മാരാമൺ കൺവൻഷൻ ഗാനം അവാർഡിന് അർഹനാക്കിയപ്പോൾ, ബാബു കോടംവേലിയെ ഈ വർഷത്തെ മാരാമൺ കൺവൻഷൻ ഗാനമായ ‘നാഥാ നിൻ വഴികൾ’ എന്ന ഗാനത്തിന് മികച്ച ക്രൈസ്തവ ഗാനരചനക്കുള്ള അവാർഡിന് അർഹനാക്കി. ഡോ. ജോസഫ്‌ മാർത്തോമ്മാ മെത്രാപ്പൊലീത്ത ഇരുവർക്കും പുരസ്കങ്ങൾ സമ്മാനിച്ചു.

Download Our Android App | iOS App

മാത്യു നൈനാൻ പുന്നവേലി

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ മഹാസംഗമമായ മാരാമൺ കൺവൻഷന്റെ ഗാനരംഗത്ത്‌ ഇരുവരും അനേക വർഷങ്ങളായി സംഗീതം കൊണ്ടും രചന കൊണ്ടും ശ്രദ്ധേയരാണ്.

 

 

 

-ADVERTISEMENT-

-ADVERTISEMENT-

You might also like