89-മത്‌ വാളകം സെന്റര്‍ കണ്‍വന്‍ഷന്‌ ജനുവരി 2ന്‌ തുടക്കം

മാത്യു കിങ്ങിണിമറ്റം

കോലഞ്ചേരി: ഇന്ത്യാ പെന്തെക്കോസ്‌ത്‌ ദൈവസഭ വാളകം സെന്ററിന്റെ 89-മത്‌ കണ്‍വന്‍ഷന്‍ സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ വച്ച്‌ ജനുവരി 2 ചൊവ്വ മുതല്‍ 7 ഞായര്‍ വരെ നടക്കും.

എല്ലാദിവസവും വൈകിട്ട്‌ 6 മുതല്‍ 9 വരെ നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ സണ്ണി കുര്യന്‍, വര്‍ഗീസ്‌ എബ്രഹാം, കെ. ജോയി, റവ. ഡോ. വല്‍സന്‍ എബ്രഹാം, ജേക്കബ്‌ ജോര്‍ജ്‌, ജോര്‍ജ്‌ തോമസ്‌, ജേക്കബ്‌ വര്‍ഗീസ്‌, ജോയി എബ്രഹാം എന്നിവര്‍ ദൈവവചനം പ്രസംഗിക്കും. ഐപിസി വാളകം സെന്റര്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.

ജനുവരി 5 വെള്ളി, രാവിലെ 10 മുതല്‍ വാളകം ഹെബ്രോന്‍ ഹാളില്‍ വച്ച്‌ സോദരീസമാജ വാര്‍ഷികവും ജനുവരി 6 ശനി, രാവിലെ 10 മുതല്‍ ശുശ്രൂഷക സമ്മേളനവും ഉച്ചയ്‌ക്ക്‌ 2.30 മുതല്‍ സണ്ടേസ്‌കൂള്‍ & പി.വൈ.പി.എ സംയുക്ത വാര്‍ഷികവും നടക്കും. 7-ാം തിയതി ഞായറാഴ്‌ച രാവിലെ 9 മുതല്‍ സംയുക്ത ആരാധനയും കര്‍ത്തൃമേശയും ആരംഭിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുയോഗത്തോടെ ഈ വര്‍ഷത്തെ സെന്റര്‍ കണ്‍വന്‍ഷന്‍ സമാപിക്കും.
കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ഡിസംബര്‍ 2, ശനി മുതല്‍ ആരംഭിച്ചു. സെന്ററിലെ വിവിധ സഭകളില്‍ വച്ചായിരിക്കും ഒരോ ദിവസവും ഈ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്‌. സെന്റര്‍ കൗണ്‍സില്‍ അംഗങ്ങളും വിവിധ ബോര്‍ഡുകളും അടങ്ങിയ വിപുലമായ കമ്മിറ്റി യോഗക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതായി സെന്റര്‍ സെക്രട്ടറി ബിജു വി. തോമസും പബ്ലിസിറ്റി കണ്‍വീനര്‍ ബ്രദര്‍ മാത്യു കിങ്ങിണിമറ്റവും അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.