പെന്തക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസ്താവന

കോട്ടയം: ദൈവദാസൻമാരുടെയും ദൈവജനത്തിന്റേയും അറിവിലേക്ക് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ(PCI) നാഷണൽ കമ്മറ്റി ഇറക്കുന്ന പ്രസ്താവന:-

ഈ വാർത്ത പോസ്റ്റുചെയ്യുവാൻ കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഓൺ ലൈൻ മാധ്യമങ്ങളിലൂടെ പെന്തകോസ്റ്റൽ കൗൺസിൽ ഇന്റർനാഷണൽ(PCI)എന്ന പേരിൽ ഒരു പോസ്റ്റ് കാണുവാൻ കഴിഞ്ഞു. പെന്തകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സംഘടന 2003 ൽ രജിസ്റ്റർ ചെയ്തു. ഇതിന്റെ പിന്നിൽ അനേക ദൈവദാസൻമാരുടേയും ദൈവമക്കളുടെയും പ്രാർത്ഥനയുടെ ഫലമായി കേരളത്തിന്റെ പല ജില്ലകളിലും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ കഴിഞ്ഞ 2016 ഡിസംബർ മാസത്തിൻ PCI യുടെ നേതൃസ്ഥാനത്തിൽ ചില മാറ്റങ്ങളുണ്ടായി ആ മാറ്റത്തിൽ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന പാസ്റ്റർ J. ജോസഫ് മാറി പുതിയ ജനറൽ സെക്രട്ടറിയായി ഗ്ലാഡ്സൺ ജേക്കബ് ആസ്ഥാനത്തേക്ക് വന്നു അതിനു ശേഷം PCIയുടെ പ്രസിഡന്റനെയും കമ്മറ്റി അംഗളെയും അറിയിക്കാതെ ഗ്ലാഡ്സൺ സ്വന്ത ഇഷ്ടപ്രകാരം കമ്മറ്റികൾ രൂപീകരിക്കുകയും ദാരവാഹികളെ അദ്ദേഹംതന്നെ നിശ്ചയിക്കുകയും തനിക്ക് ഇഷ്ടമുള്ളപ്പോൾ അവരെ ആസ്ഥാനത്തുനിന്നും നീക്കി തനിക്ക് ഇഷ്ട്മുള്ളവരെ ആസ്ഥാനത്തേക്ക് നിയോഗിക്കുകയും ചെയ്യുവാൻ തുടങ്ങി. കൂടാതെ PCIയുടെ ജനറൽ സെക്രട്ടറിയായിരിക്കെ പുതിയ ഒരു സംഘടക്ക് രൂപം കൊടുക്കുകയും (NPCC) നാഷണൽ പെന്തകോസ്തൽ കോഡിനേഷൻ കമ്മറ്റിയുടെ പ്രസിഡന്റ് ആയി മീഡിയിലും പത്രമാധ്യമങ്ങിലും വാർത്തകൾ വന്നത് പ്രിയവായനക്കാർ ശ്രദ്ധിച്ചു കാണുമല്ലോ? ഈ കാര്യങ്ങൾ PCI യുടെ നേതൃത്വം മനസിലാക്കിയതു അനുസരിച്ച് നാഷണൽ കമ്മിറ്റികൂടി ജനറൽ സെക്രട്ടറി ഗ്ലാഡ്സൻ ജേക്കബ്നോട് വിശദീകരണം ആരാഞ്ഞു. എന്നാൽ അദേഹം ഇതിന് ഒന്നും വക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയും കമ്മറ്റിയിൽ സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങൾ നടത്തി കമ്മറ്റിയംഗങ്ങളെ അവഹേളിക്കുകയും സമാന്തര സംഘടനയുണ്ടാക്കി പ്രവർത്തിക്കുകയും ചെയ്യുമെന്ന് പറഞ്ഞ് വെല്ലുവിളിച്ച് ഇറങ്ങി പോകുകയും ചെയ്തു. തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കൂടി PCI ക്ക് ദോഷം വരുത്തുന്ന പല പ്രസ്താവനകൾ നടത്തുകയും താൻ PCI യിൽ നിന്നും 6 മാസത്തേക്ക് അവധിൽ പ്രവേശിക്കുകയാണ് എന്ന് വാർത്ത കൊടുക്കുയും ചെയ്തു.
തുടർന്ന് ജനറൽ പ്രസിഡന്റ്നോട് താൻരാജി വയ്ക്കുന്നു എന്ന വിവരം അറിയിച്ചു കൂടാതെ പ്രസിഡന്റന്റ് ഫോണിൽ മെസേജ് അയക്കുകയും ചെയ്തു. എന്നാൽ PCI യുടെ അടുത്ത കമ്മറ്റിയിൽ ഒരു ദൈവദാസന്റെ മധ്യസ്ഥതയിൽ  കാര്യങ്ങൾ പറഞ്ഞ് തീർത്ത് പ്രശ്നങ്ങൾ പരിഹരിച്ച് മുമ്പോട്ട് പോകുവാൻ തീരുമാനങ്ങളെടുത്തു പിരിഞ്ഞു.
എന്നാൽ ജനറൽ സെക്രട്ടറി PCI യുടെപ്രസിഡന്റനു 6 മാസത്തേക്ക് അവധിക്ക് അപേക്ഷ രജിസ്റ്റർ പോസ്റ്റ് അയക്കുകയും എന്നാൽ ഒരാഴ്ചക്കകം അവധി അപേക്ഷ റദ്ദ് ചെയ്തു കൊണ്ടുള്ള കത്ത് പ്രസിഡന്റ്നു അയക്കുകയുണ്ടായി കൂടാതെ പി.സി.ഐ കോട്ടയം ജില്ലക്കു ആംബുലൻസ്‌ വാവാങ്ങുവാൻ 40ലക്ഷം രൂപായുടെ കൂപ്പണുകൾ അടിച്ചു പണപ്പിരിവു നടത്തുകയും എക്സികുട്ടീവു കമ്മറ്റിയിൽ നിന്നും 25000 രൂപ പിരിവു നൽകുകയും ചെയ്തിട്ടു 3 വർഷമായി നാളിതു വരെ ആംബുലൻസ്‌ വാങ്ങിയിട്ടില്ല കൂടാതെ പി. സി. ഐക്ക് എതിരെ കോട്ടയം അഡീ. മുൻസിഫ് കോടതിൽ നിന്നും ഒരു സ്റ്റേ ഓഡർ ഞാൻ വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ് ചെയർമാനെയും കമ്മറ്റി അംഗത്തെയും ഫോണിലൂടെ അറിയിക്കുകയും വാഴ്സപ്പിലൂടെ വാർത്തകൾ പ്രചരിപ്പിക്കുയും ചെയ്തു. എന്നാൽ ഈ സ്റ്റേ ഓർഡന്റെ കോപ്പി പ്രസിഡന്റ ലഭിക്കാതെ ബ്രദർ ഗ്ലാഡ്സൻ തന്നെ അത് വാങ്ങി മറച്ചുവച്ചു. ഇങ്ങനെ വിവിധ നിലകളിൽ സംഘടനക്ക് എതിരെ പ്രവർത്തിച്ചിട്ട് തന്നെ ഈ കാലയളവിൽ ദൈവജനത്തെ ഒന്നിപ്പിക്കുവാൻ അഭിഷേകം ചെയ്തിരിക്കയാണ് എന്ന് പറഞ്ഞ് സ്റ്റേജുകളിൽ വ്യാജ പ്രചരണം നടത്തി ദൈവജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.
കൂടാതെ ഇപ്പോൾ PCIക്ക് ബദൽ ആയി PCI എന്ന അതേപേരിൽ പെന്തകോസ്തൽ കൗൺസിൽ ഇൻറ്റർനാഷണൽ എന്ന പുതിയ സംഘടനക്ക് രൂപം നൽകി അതേ പോലെ തന്നെ PCI യുടെ പുത്രികസംഘടനയായ PWC ക്ക് എതിരെ PWCI (പെന്തകോസ്തൽ വുമൺസ് കൗൺസിൽ ഇൻറ്റർനാഷണൽ) എന്നപേരിൽ സംഘടന രജിസ്റ്റർ ചെയ്ത് സ്വന്തതാൽപര്യങ്ങൾ സാധിക്കുവാൻ ചെയ്തടുക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി ദൈവമക്കൾക്ക് മനസിലാക്കാവുന്നതേ ഉള്ളു. താൻ പ്രവർത്തിച്ച സംഘടനയെ ഇല്ലായ്മ ചെയ്യുവാൻ എന്തെല്ലാം കഴിയുമോ അത് എല്ലാം ചെയ്തു കൊണ്ടിരിക്കുന്നു.
പെന്തകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനത്തെ തകർക്കുവാൻ നടത്തുന്ന ഗൂഡതന്ത്രങ്ങളെ ദൈവജനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കും പ്രാർത്ഥിക്കുയും ചെയ്യണമെന്ന് ദൈവനാമത്തിൽ PCI ജനറൽ കൗൺസിൻ ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.