സി. ഇ. എം UAE റീജിയൻ താലന്തു പരിശോധന സമാപിച്ചു

സ്വന്തം ലേഖകൻ

ദുബായ്: ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ സി. ഇ. എം UAE റീജിയൻ താലന്തു പരിശോധന ഡിസംബർ 2 നു ജെബൽ അലി ക്രൈസ്റ്റ് ചർച് ഓഡിറ്റോറിയത്തിൽ നടന്നു.

post watermark60x60

സി ഇ എം റീജിയൻ പ്രസിഡന്റ് പാസ്റ്റർ ബാബു വി ജോണ് പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രെട്ടറി ബ്രദർ അസറിയ മാത്യു സ്വാഗതം ആശംസിച്ചു. ശാരോൻ യു എ ഇ റീജിയൻ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ഉദ്‌ഘാടനം ചെയ്തു. റീജിയനിലെ 12 സഭകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു.

Download Our Android App | iOS App

സഭാ അടിസ്ഥാനത്തിൽ ഉള്ള ബൈബിൾ ക്വിസിന് പാസ്റ്റർ ഷിബു മാത്യു നേതൃത്വം നൽകി. വിവിധ സെക്ഷനുകളിൽ ശാരോൻ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബർട്, പാസ്റ്റർ പി പി ഫിലിപ്, പാസ്റ്റർ ബേബി മാത്യു തുടങ്ങിയവർ പ്രാർത്ഥിച്ചു. ജോ. സെക്രെട്ടറി ബ്രദർ ബെൻസ് മാത്യു കൃതജ്ഞത അറിയിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു സമാപന പ്രാർത്ഥന നടത്തി. പാസ്റ്റർ സുനിൽ ജോയൽ ദാസ്, പാസ്റ്റർ ജെ പി വെണ്ണിക്കുളം, ബ്രദർ ബിപിൻ ഭക്തവത്സലൻ തുടങ്ങിയവർ വിധികർത്താക്കൾ ആയിരുന്നു. അസോ. കോർഡിനേറ്റർ പാസ്റ്റർ ജോണ്സൻ ബേബി മൂല്യനിർണയ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.


ബ്രദർ ബെൻസ് മാത്യു & ടീം ആരാധനയ്ക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like