ആത്മീയ ഉൾക്കാഴ്ച പകർന്ന PYPA മിഷൻ യാത്ര

ബ്ലസ്സൻ തോണിപ്പാറ

ദുബായ്: യുവജനങ്ങൾക്ക് സുവിശേഷ ദർശനം നൽകുക എന്ന ലക്ഷ്യത്തോടെ പിവൈപിഎ യുഎഇ റീജിയൻ ക്രമീകരിച്ച മിഷൻ യാത്ര നവംബർ 16-നു സമാപിച്ചു. നേപ്പാൾ, ബീഹാർ എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച ടീം, സുവിശേഷ പ്രവർത്തനങ്ങളുടെ സാധ്യതയും വെല്ലുവിളിയും വിലയിരുത്തി. പ്രതിസന്ധികൾക്കിടയിലും യേശുവിനായി ധീരതയോടെ നിലകൊള്ളുന്ന മിഷനറിമാരുടെ അനുഭവങ്ങൾ ടീമിന് ആവേശം പകർന്നു.

post watermark60x60


വിവിധ യോഗങ്ങളിൽ പാസ്റ്റർ പി.എം. സാമുവൽ, പാസ്റ്റർ ഷിബു വർഗീസ്, ഷിബു മുള്ളംകാട്ടിൽ, ബ്ലസ്സൻ തോണിപ്പാറ, ജിജി വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രാദേശിക ക്രമീകരണങ്ങൾക്ക് ഡോ. എബി പി. മാത്യു, പാസ്റ്റർ ടൈറ്റസ് ജോൺസൺ എന്നിവർ നേതൃത്വം നൽകി.


നമ്മുടെ സഭകൾ സുവിശേഷീകരണത്തിന് പ്രാമുഖ്യം നൽകണമെന്നും, മിഷൻ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി യുവജനങ്ങളിൽ അവബോധം ഉണ്ടാക്കുവാൻ തുടർന്നും ഇത്തരം യാത്രകൾ നടത്തുമെന്നും പിവൈപിഎ റീജിയൻ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ അറിയിച്ചു.

-ADVERTISEMENT-

You might also like