കേരളാ ക്രിസ്ത്യൻ അസംബ്‌ളി രജത ജൂബിലി സമ്മേളനം സമാപിച്ചു

ടൊറോന്റോ: (കാനഡ) കേരളാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ രജത ജൂബിലി സമ്മേളനം നവംബർ 25 ന് ടോറോന്റോയിലെ Panemonte Convention Centre (220 Humberline Dr, Etobicoke, ON M9W 5Y4) ൽ വെച്ച് നടത്തപ്പെട്ടു.

പാസ്റ്റർ രാജു ജോസഫ് പ്രാർത്ഥിച്ചാരംഭിച്ച സമ്മേളനത്തിൽ ഫിന്നി അച്ചൻകുഞ്ഞും സാം ഫിലിപ്പും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. സഭയുടെ സീനിയർ പാസ്റ്റർ റവ. ഡോ. റ്റി. പി വറുഗീസ് ഉത്‌ഘാടനം നിർവഹിച്ചു.

ടോറോന്റോയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കടന്നു വന്ന 700 ൽ അധികം പേർ പങ്കെടുത്ത മീറ്റിംഗിൽ മുഖ്യാതിഥിയായി കാനഡയുടെ പ്രതിപക്ഷ നേതാവായ ആൻഡ്രൂ ഷേർ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.കൂടാതെ കേരള ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ മെംബേർസ് ആയ ചെറിയാൻ ഉണ്ണുണ്ണി, വര്ഗീസ് ജോൺ, ഏലിയാസ് ജോസഫ് തുടങ്ങിയവർ ആശംസ അറിയിച്ചു.

കാനഡയുടെ പ്രതിപക്ഷ നേതാവായ ആൻഡ്രൂ ഷേർ നു വേണ്ടി പാസ്റ്റർ മാത്യു ജോൺ ന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന ശുശ്രുഷ നിർവഹിച്ചു.

 

കേരളം ക്രിസ്ത്യൻ അസംബ്ലി യുടെ മുൻ പാസ്റ്റെർസ് ആയ കെ സി ചാക്കോയും ജെയിംസ് എബ്രഹാമും
സിസ്റ്റർ സെലിൻ ചാക്കോയും ദൈവ വചനം ശുശ്രുഷിച്ചു.

രജത ജൂബിലി കേക്ക് കട്ടിങ്, ഫൗണ്ടിങ് മെമ്പേഴ്സിന്റെ സാന്നിധ്യത്തിൽ റവ. ഡോ. ജോർജ് തോമസ് നിർവഹിച്ചു

ഈ സമ്മേളനത്തിൽ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ഇമ്മാനുവേൽ ഹെൻറിയും ഭാര്യ ശ്രുതി ജോയിയും സംഗീത സന്ധ്യനയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading