അര നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി ജന്മനാട്ടിലേക്ക് മടങ്ങുന്ന പാസ്റ്റർ ഏബ്രഹാം ജോർജ്

റോയി കെ. യോഹന്നാൻ, സെക്രട്ടറി, എൻ.ഇ.സി.കെ

കുവൈറ്റ്: അഞ്ചു ദശാബ്ദത്തിൽ അധികമായുള്ള കുവൈറ്റ് ജീവിതത്തിന് വിരാമം കുറിക്കുമ്പോൾ കുറ്റപ്പുഴ രാജൻച്ചാൻ എന്നറിയപ്പെടുന്ന പാസ്റ്റർ ഏബ്രഹാം ജോർജ്ജിന് ഓർമിക്കാൻ ഒത്തിരിയുണ്ട്.

post watermark60x60

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ചെയർമാർ റവ. ഇമ്മാനുവേൽ ഗരീബുമായുള്ള കൂടി കാഴ്ചയിൽ ഇരുവർക്കും ഓർമ്മകൾ ഒത്തിരി പങ്കുവെയ്ക്കാനായി ഒപ്പം എൻ.ഇ.സി.കെ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ കെ.പി. കോശിയുടെ കൂടി അനുഭവമായപ്പോൾ മൂന്നു തലമുറകളുടെ ഓർമ്മകൾ മൂവരും അയവിറക്കി.
ബൈബിൾ സൊസൈറ്റി ഓഫ് ഗൾഫ് ഇൻചാർജ് എൾഡർ യൂസഫ് സാബ്രി യും ഈ സൗഹൃദസംഭാഷണത്തിൽ പങ്കുചേർന്നു.

റവ.ഇമ്മാനുവേൽ ശരീബ് കുമ്പനാട് ഐ.പി.സി ജനറൽ കൺവൻഷനിൽ പ്രസംഗിച്ചപ്പോൾ പരിഭാഷപ്പെടുത്തുവാൻ അവസരം ലഭിച്ചത് പാസ്റ്റർ ഏബ്രഹാം ജോർജ് നന്ദിയോടെ സ്മരിച്ചു.

Download Our Android App | iOS App

കുവൈറ്റ് പെന്തക്കോസ്ത് അസംബ്ലി (കെ.പി.എ ) സ്ഥാപകൻ, കെ.റ്റി.എം.സി.സി സെക്രട്ടറി കൂടാതെ എച്ച്.എം.ഐ. പി . സി കുവൈറ്റ് റീജൻ, യു.പി.എഫ്.കെ തുടങ്ങി വ്യത്യസ്ഥ നിലകളിൽ നേതൃത്വം വഹിച്ച പാസ്റ്റർ ചെങ്ങന്നൂർ കെല്ലക്കടവിൽ പ്രവർത്തിക്കുന്ന ഫെയ്ത്ത്‌ ഹോം പ്രസിഡന്റ്‌ കൂടിയാണ്.

ഐ പി സി , എൻ.ആർ.ഈ കൗൺസിൽ ചെയർമാൻ കൂടിയായ പാസ്റ്റർ ഏബ്രഹാം ജോർജ്ജിന്റെ മടക്കയാത്ര കവൈറ്റ് പെന്തക്കോസ്ത്‌ സമൂഹത്തിന് നഷ്ടമാണ് എങ്കിലും നല്ല നേതൃത്വ പാടവത്തിനുടമയായ പാസ്റ്ററിന്റെ സാന്നിധ്യം കേരളക്കരയിലെ പെന്തക്കോസ്ത്‌ സമൂഹത്തിന് ആവേശമാകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like