യുവജനങ്ങൾ മുഴു ലോകത്തിനും സാക്ഷികളായിത്തീരണം; പാസ്റ്റർ. എൻ. സ്റ്റീഫന്‍

ചാക്കോ കെ തോമസ്‌; ബംഗളുരു

ചെന്നൈ: “സ്നേഹത്തിന്റെയും സഹന്നത്തിന്റെയും നായകനായ യേശുവിന്റെ മാതൃക പിന്തുടർന്ന് ക്രൈസ്തവ യുവജനങ്ങൾ മുഴു ലോകത്തിനും സാക്ഷികളായിത്തീരണമെന്ന് ചീഫ് പാസ്റ്റർ. എൻ. സ്റ്റീഫൻ പറഞ്ഞു. ചെന്നൈ ഇരുമ്പല്ലിയൂർ കൺവെൻഷൻ സെന്ററിൽ നാല് ദിവസമായ് നടന്നു വന്ന രാജ്യാന്തര യുവജന ക്യാംപിന്റെ സമാപന ദിന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിലോൺ, മലേഷ്യ, ഓസ്ടേലിയ, അമേരിക്ക, ദുബായ് തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഇരുപതിനായിരത്തോളം യുവതി യുവാക്കൾ ക്യാംപിൽ പങ്കെടുത്തു.

ഡപ്യൂട്ടി ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ ,പാസ്റ്റർമാരായ യൂനസ് മശി (മുംബൈ) ,എം .റ്റി.തോമസ് (അഡയാർ ), കെ.സാമുവേൽ (ഇരുമ്പല്ലിയൂർ) എന്നിവരും വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു. സ്വർഗീയ വിളി എന്നതായിരുന്നു ക്യാംപിന്റെ ചിന്താവിഷയം . 293 യുവതി യുവാക്കൾ ക്യാംപിൽ സ്നാനമേറ്റു.14 വയസ് മുതൽ 30 വയസ് വരെയുള്ള അവിവാഹിതരായ യുവതി യുവാക്കളാണ് ക്യാംപിൽ പങ്കെടുത്തത്.

പെന്തെക്കോസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ യുവജന ക്യാംപാണ് ചെന്നൈയിൽ നടന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.