ശാരോൻ ജനറൽ കൺവൻഷനു തുടക്കമായി

തിരുവല്ല: പെന്തെക്കോസ്തു സഭകളുടെ ജനറൽ കൺവൻഷനുകൾക്കു തുടക്കം കുറിച്ചുകൊണ്ടു ശാരോൻ ഫെല്ലോഷിപ് ചർച് ജനറൽ കൺവൻഷൻ നവംബർ 27 നു വൈകിട്ടു 5.30 നു തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ സഭാ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ് പ്രാർത്ഥിച്ചു ഉദ്‌ഘാടനം ചെയ്തു.

പാസ്റ്റർ പി ജി ജേക്കബ് അധ്യക്ഷനായിരുന്നു. പാസ്റ്റർ കെ റ്റി തോമസ് സ്വാഗതം ആശംസിച്ചു. പരിവർത്തിക്കുന്ന പരിശുദ്ധത്മാവിനു നാം വിധേയപ്പെടണമെന്നും ആദിമ പെന്തെക്കോസ്തു സഭയിൽ ഇതിന്റെ സ്വാധീനം ഉണ്ടായിരുന്നു എന്നും നമുക്കും ഈ അനുഭവം ഉണ്ടാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ‘പരിവർത്തിക്കുന്ന ആത്മാവ്’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. പാസ്റ്റർ കോശി ഉമ്മൻ മുഖ്യ സന്ദേശം നൽകി.


വിവിധ ദിവസങ്ങളിൽ പാസ്റ്റര്മാരായ ടി ജി കോശി, ബെനിസൻ മത്തായി, ഡോ. മാത്യു വർഗീസ്, ജോണ് ജോണ്സൻ, ഡോ. തോമസ് എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. ദിവസവും വൈകിട്ടു പൊതു യോഗങ്ങൾ, പകൽ ബൈബിൾ ക്‌ളാസ്, ധ്യാന യോഗങ്ങൾ, മിഷൻ സമ്മേളനങ്ങൾ, പാസ്റ്റർസ് മീറ്റിംഗ് എന്നിവയുണ്ടാകും. ശനിയാഴ്ച സി ഇ എം – സണ്ഡേസ്കൂൾ സംയുക്ത സമ്മേളനം, സഹോദരി സമ്മേളനം എന്നിവയുമുണ്ടാകും. ഡിസംബർ 3 ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കർത്തൃ ദാസന്മാരും വിശ്വാസികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
തൽസമയ ലൈവ് കാണുവാൻ www.seraphs.in സന്ദർശിക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading