MEPC ബഹ്റിൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി

മനാമ: ബഹ്റിനിലെ ഏറ്റവും വലിയ പെന്തക്കോസ് ഐക്യ കൂട്ടായ്മയായ മിഡിലീസ്റ്റ് പെന്തക്കോസ്തൽ ചർച്ച് വാർഷിക കൺവെൻഷന് അനുഗ്രഹീത സമാപ്തി.

പ്രമുഖ പ്രഭാഷകനായ പാസ്റ്റർ. ഷാജി ദാനിയേൽ (ഹൂസ്റ്റൺ) വചന പ്രഭാഷണം നടത്തി. ആത്മശക്തിയിൽ നിലനിൽക്കുന്ന സഭകൾക്കും കുടുംബങ്ങൾക്കും വ്യക്തികൾക്കും മാത്രമെ വിജയകരമായ ആത്മീയ ജീവിതം സാധ്യമാകയുള്ളു. സഭയിൽ കടന്ന് കൂടി ക്കൊണ്ടിരിക്കുന്ന ദുരുപദേശങ്ങൾക്കും തെറ്റായ പഠിപ്പിക്കലുകളിലും ആശങ്കപ്പെടാനില്ലന്നും ദൈവമാണ് തന്റെ സഭയെ പണിയുന്നതും നില നിർത്തുന്നതും സഭയുടെ ഉത്തരവാധിത്വം ദൈവത്തിനാണ്. വിഭാഗീയ ചിന്തകളും വേർതിരിവുകളും മറന്ന് ദൈവജനം ഒന്നാകണമെന്നും പാസ്റ്റർ ഷാജി ദാനിയേൽ ദൈവവചനത്തിലൂടെ ഉത്ബോധിപ്പിച്ചു.

നവംബർ 20 മുതൽ 22 വരെ ഇസാ ടൗണിലുള്ള ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് കൺവൻഷൻ നടന്നത്.
MEPC ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു..
ബഹ്റിനിലെ വിവിധ സഭകളിലെ ദൈവദാസൻന്മാരും വിശ്വാസികളുമായി ആയിരങ്ങൾ സംബന്ധിച്ചു. പ്രസിഡന്റ് പാസ്റ്റർ. ജെയ്സൻ കുഴിവിളയുടെയും എം ഇ പി സി കമ്മറ്റി അംഗങ്ങളുടെയും ശക്തമായ നേതൃത്വത്തിൽ നടന്ന കൺവൻഷൻ ബഹ്റിനിലെ പെന്തക്കോസ്ത് സഭകളിലെ ഐക്യത്തിനും ഉണർവിനും കാരണമായി.

ക്രൈസ്തവ എഴുത്തുപുര ലൈവ് സ്ട്രീമിങ്ങിലൂടെ മൂന്ന് ദിവസങ്ങളിലായി 20,000 ത്തിലധികം പേർ കൺവൻഷൻ ലൈവായി വീക്ഷിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.