കൂടെ നടക്കാൻ ഒരുവൻ ഉണ്ടെങ്കിൽ

ജീവിതത്തിൽ കുടെ നടക്കുന്നവർ എല്ലാവരും നമുക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മളിൽ നിന്നും അകന്നു പോകും. പലപ്പോഴും നമുക്ക് ഒറ്റക്കു നടക്കാൻ സാധിക്കാത്ത സമയങ്ങൾ ആയിരിക്കാം അത്. അപ്പോൾ കുടെ നടക്കാൻ ഒരുവൻ നമ്മുടെ അരികിൽ എത്തും. അവൻ വന്നാൽ സാഹചര്യങ്ങൾ മാറും.
പത്രോസ് കടലിൻ മീതെ നടന്നു …കാരണം ദൈവപുത്രന്റെ  കല്പനയാൽ  നമ്മെ താഴേക്കു വലിക്കുന്ന  ഭൂമിയുടെ ഗുരുത്വാകർഷണം പോലും  അൽപ സമയം  പത്രോസിനു വേണ്ടി  ആ ഭാഗത്തു നിലച്ചു. യേശുവിന്റെ ഒരു വാക്ക് മതി അവസ്ഥകൾ മാറാൻ.
ബാലന്മാരെ  തീചുളയിൽ എറിഞ്ഞു കണ്ടു നിന്നവർ വിചാരിച്ചു വെന്തു പോകും എന്ന്. എന്നാൽ നാലാമനായി ഒരുവൻ അവർക്കു വേണ്ടി ഇറങ്ങി വന്നു. അവൻ അവരുടെ  കൂടെ നടക്കാൻ തുടങ്ങി തീയുടെ ശക്തി അവിടെ പരാചയപെട്ടു.
കർത്താവു നമ്മുടെ കൂടെ ഉണ്ടങ്കിൽ
നമ്മുടെ മീതെ കവിയും എന്ന് ഭയപെടുന്ന കടലിൽ മീതെ നാം അവന്റെ കൂടെ  വിശ്വാസത്താൽ നടക്കും….
തീച്ചൂള പോലെ ഉള്ള പ്രതികുല  സാഹചര്യം ജീവിതത്തിൽ വന്നാൽ, അവൻ നമ്മോട് കൂടെ അവിടേക്ക് ഇറങ്ങി വന്നു  അതിന്റെ നടുവിലൂടെ നമ്മുടെ കൂടെ നടന്ന് അത്ഭുതകരമായി പുറത്തു കൊണ്ടുവരും. അവൻ നമ്മുടെ കൂടെ ഉണ്ടങ്കിൽ ഒരു ശക്തിക്കും നമ്മെ തകർക്കുവാൻ കഴിയില്ല. വിശ്വാസത്താൽ അവന്റെ കൂടെ നടക്കാം…..
ദൈവം എല്ലാവരെയും സഹായിക്കട്ടെ….

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
✍?ജിബിൻ ഫിലിപ്പ് തടത്തിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.