നിയോസ് 2017 വാർഷിക കൺവൻഷൻ നവംബർ 27 മുതൽ

ബെംഗളുരു: ഫെയ്ത്ത് സിറ്റി എ.ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഗധ ലഹള്ളി എഫ് .സി.എ.ജി ചർച്ച ഹാളിൽ വെച്ച് നവംബർ 27 മുതൽ 29 വരെ ‘ നിയോസ് 2017 ‘ വാർഷിക കൺവെൻഷൻ നടക്കും. സെൻട്രൽ ഡിസ്ട്രിക്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ടന്റ് റവ. റ്റി.ജെ. ബെന്നി ഉദ്ഘാടനം ചെയ്യും. റവ.ജോൺസൻ.റ്റി.ജേക്കബ് അദ്ധ്യക്ഷനായിരിക്കും. ബ്രദർ. സുരേഷ് ബാബു (തിരുവനന്തപുരം) മുഖ്യ പ്രസംഗകനായിരിക്കും. ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ , സുവിശേഷ പ്രസംഗം, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെ പ്രത്യേക പ്രാർഥനയും നടക്കും. ബ്രദർ.സോണി.സി.ജോർജ് പുന്നവേലിയുടെ നേതൃത്വത്തിൽ എഫ്.സി.എ.ജി ക്വയർ ഗാനങ്ങൾ ആലപിക്കും. രോഗികൾക്ക് വേണ്ടി പ്രത്യേക രോഗശാന്തി പ്രാർഥന ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഫോൺ: 9740405395

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.