ചൈനയില്‍ ഭവനങ്ങളില്‍ നിന്നും യേശുവിന്റെ ചിത്രങ്ങള്‍ നീക്കി പ്രസിഡന്റിന്റെ ചിത്രങ്ങള്‍ വയ്ക്കാന്‍ ജനങ്ങളെ നിര്‍ബ്ബന്ധിക്കുന്നു

2020 ആകുമ്പോഴേക്കും ചൈനയില്‍ നിന്നും ദാരിദ്ര്യം പൂര്‍ണ്ണമായും താന്‍ തുടച്ചുനീക്കുമെന്ന് ചൈനീസ്‌ പ്രസിഡന്റ്‌ സി ജിൻപിംഗ് പറഞ്ഞു. ഈ ദൌത്യത്തിന്റെ ഭാഗമായി ചൈനയിലെ ദരിദ്രരായ ക്രിസ്തീയ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രത്യേക കേഡർമാരേ നിയോഗിച്ചു. പാവപ്പെട്ട ക്രിസ്ത്യാനികളെ കമ്യൂണിസ്റ്റ് പാർടിയുടെ നയങ്ങൾ പിന്തുടരുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഗവൺമെന്റ് കേഡർമാരുടെ ദൌത്യം.

post watermark60x60

രാജ്യത്തെ പാവപ്പെട്ടവരില്‍ നല്ലൊരു ശതമാനം ജനങ്ങളും ദാരിദ്ര്യം മൂലമുള്ള അനുബന്ധ അസുഖങ്ങലാലും ബുദ്ധിമുട്ടുന്നവരാന്. അവരില്‍ പലരും തങ്ങളുടെ അസുഖങ്ങളുടെ സൌഖ്യ ദായകനായ് യേശുവിനെ വിശ്വസിക്കുന്നതെന്നു ഹുവാൻജിൻബു ജനകീയ കോൺഗ്രസിന്റെ ചെയർമാൻ ക്വി യാൻ പറയുന്നു. എന്നാല്‍ അസുഖങ്ങള്‍ ഒരു ശാരീരിക പ്രശ്നമാണെന്നും രോഗത്തിന് സൌഖ്യം ലഭിക്കുന്നത് ചിട്ടയായ ജീവിത ക്രമങ്ങളിലൂടെ മാത്രം ആണെന്നും അതിനു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കുമെന്നും ജനങ്ങളെ ബോധാവത്ക്കരിക്കുകയാണ് കേഡർമാര്‍.

തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി പല ഭവനങ്ങളിലും യേശുവിന്റെയും, കുരിശ് രൂപത്തിന്റെയും ചിത്രങ്ങള്‍ തൂക്കിയിടുന്നത് ക്രൈസ്തവരുടെ പതിവാണ്. എന്നാല്‍ കേഡർമാര്‍ ക്രിസ്തീയ ചിഹ്ന്നങ്ങള്‍ ഭവനത്തില്‍ നിന്നും നീക്കം ചെയ്യാനും പകരം പാര്‍ട്ടിയുടെ പരമോന്നതന്‍ സി ജിൻപിംഗ്-ന്‍റെ ഫോട്ടോകള്‍ ഭിത്തികളില്‍ പതിക്കാനും ജനത്തെ നിര്‍ബ്ബന്ധിക്കുന്നു. പാര്‍ട്ടിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി പാവപ്പെട്ട ക്രിസ്ത്യാനികൾ തങ്ങളുടെ മതപരമായ ഐക്കണുകളും സ്വഭാവങ്ങളും മാറ്റാൻ നിർബന്ധിതരാവുകയും പകരം ജിൻപിങ്ങിന്റെ പോസ്റ്ററുകളുമായി പകരം വയ്ക്കുകയും ചെയ്യുന്നു.

Download Our Android App | iOS App

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചിലരുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട്‌ ചെയുന്നത്, “ എല്ലാവര്ക്കും അവരവരുടേതായ വിശ്വാസം ഉണ്ട്. പക്ഷെ ചൈനയില്‍ പല സ്ഥലങ്ങളിലും വിശ്വസത്തിന്റെമേല്‍ സര്‍ക്കാരിന്റെ കടന്നുകയറ്റം ഉണ്ടാകുന്നു. പലരും താല്‍പ്പര്യം ഉണ്ടായിട്ടല്ല ക്രൈസ്തവ ചിഹ്ന്നങ്ങള്‍ ഭവനത്തില്‍ നിന്നും നീക്കം ചെയ്യുന്നത്, പക്ഷെ അപ്രകാരം നീക്കം ചെയ്തില്ല എങ്കില്‍ അവർക്ക് ദാരിദ്ര്യ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അവര്‍ക്ക് അര്‍ഹമായ് ലഭിക്കെണ്ടിയ അവരുടെ ക്വാട്ട നല്‍കുന്നില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like