വിയറ്റ്നാമില്‍ ഒരു ലക്ഷം ബൈബിള്‍ വിതരണം ചെയ്ത് യുവാവ് മാതൃകയായ്

മ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമില്‍ ഒരു ലക്ഷം ബൈബിള്‍ വിതരണം ചെയ്തതായ് യുവാവ്‌ അവകാശപ്പെട്ടു.  ബാവോ എന്നു പേരുള്ള യുവാവാണ് ദൈവ വചനം പഠിക്കാന്‍ ആഗ്രഹമുള്ള വിയറ്റ്നാമിലെ യുവ തലമുറകളുടെ ഇടയില്‍ ബൈബിള്‍ വിതരണം നടത്തുന്നത്. തന്റെ ഹൈസ്ക്കൂൾ കാലയളവിൽ വിശ്വാസത്തിലേക്ക് കടന്നു വന്ന അദ്ദേഹം ഓപ്പൺ ഡോർസ് എന്ന അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയോട് ചേർന്നാണ് കുട്ടികളുടെ ഇടയില്‍ ബൈബിള്‍ വിതരണം ചെയ്തത്.

ബവോയുടെ സാക്ഷ്യം;

ഒരു കാലത്ത് താന്‍ പ്രതീക്ഷ നഷ്ട്ടപ്പെട്ടവാന്‍ ആയിരുന്നെന്നും, ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു കഴിയവേ ഒരു ക്രിസ്ത്യന്‍ സുഹൃത്ത്‌ വഴി താന്‍ യേശുവിന്റെ സ്നേഹം അറിഞ്ഞെന്നും ബാവോ വെളിപ്പെടുത്തുന്നു. തന്നെ ദൈവാലയത്തിലേക്കു ക്ഷണിച്ച സുഹൃത്തിന്റെ ഇടപെടല്‍ മൂലം യേശുവിനെ പറ്റി കൂടുതല്‍ അറിയുവാന്‍ ഇടയായ്. അര്‍ത്ഥമില്ലന്നു കരുതിയ ജീവിതത്തിനു അര്‍ഥം കൈവന്നു. ഒരു ദൈവീക ഇടപെടലിനായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനയോടെ കാത്തിരിക്കവേ  ഒരിക്കല്‍  ആരാധനയിൽ പങ്കെടുത്ത തന്റെ മേൽ ദൈവം പരിശുദ്ധാത്മ അഭിഷേകം പകര്‍ന്നു. തുടര്‍ന്ന് വിയറ്റ്നാമില്‍ കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ സുവിശേഷ പ്രഘോഷണത്തിന് ഇറങ്ങി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.