കേരളാ ക്രിസ്ത്യൻ അസംബ്‌ളി രജിത ജൂബിലി സമാപന സമ്മേളനം നവം. 25 ന്

ടൊറോന്റോ: (കാനഡ) കേരളാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സഭ വിശ്വാസികൾക്ക് പറയുവാനുള്ളത് ഒന്ന് മാത്രം.” ഇത്രത്തോളം യഹോവ സഹായിച്ചു”. 25 വര്ഷം മുൻപ് ചെറിയ കൂട്ടമായി ആരാധിച്ചിരുന്ന സഭ ഇന്ന് കാനഡയിലെ ഏറ്റവും വലിയ പെന്തകോസ്ത് സഭയായി വളർന്നതിൽ ഇവിടുത്തെ വിശ്വാസികളുടെ ഹൃദയം നന്ദി കൊണ്ട് നിറയുകയാണ്.

സുവിശേഷീകരണത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വളരെ ശക്തമായി മുന്നേറുന്ന സഭയുടെ 25 മത് വാർഷിക സമാപന സമ്മേളനം നവംബർ 25 ന് ടോറോന്റോയിലെ Panemonte Convention Centre (220 Humberline Dr, Etobicoke, ON M9W 5Y4) ൽ വെച്ച് നടത്തപ്പെടും

2017 ജൂൺ 3 മുതൽ 25 ആഴ്ചകളായി നടന്നു വന്നുകൊണ്ടിരുന്ന വിവിധ പ്രോഗ്രാമുകളുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി കാനഡയുടെ പ്രതിപക്ഷ നേതാവായ ആൻഡ്രൂ ഷേർ പങ്കെടുക്കും.

post watermark60x60

ഈ സമ്മേളനത്തിൽ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ഇമ്മാനുവേൽ ഹെൻറിയും, ഭാര്യ ശ്രുതി ജോയിയും നയിക്കുന്ന സംഗീത സന്ധ്യയും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.

സിൽവർ ജൂബിലിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ടോം വര്ഗീസ് ചെയർമാനായും വിവിധ കമ്മിറ്റി അംഗങ്ങൾ ആയി ചെറിയാൻ ഉണ്ണുണ്ണി, എബി കരിങ്കുറ്റി, ഏലിയാസ് പീറ്റർ, ഷൈല തോമസ്, ഉഷ ബാബു തോമസ്, ഉഷ സാം തോമസ് തുടങ്ങിയവർ പ്രവർത്തിക്കുന്നു.

റവ. ഡോ .റ്റി .പി വറുഗീസ് സീനിയർ പാസ്റ്ററായും പാസ്റ്റർ ജെറിൻ തോമസ് യൂത്ത് പാസ്റ്ററായും ഈ സഭയിൽ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like