ധനാസക്തിയുള്ള വ്യക്തിയ്ക്ക് സഭാ ശുശ്രൂഷകനായിരിക്കാൻ യോഗ്യതയില്ല: മാർപ്പാപ്പ

വത്തിക്കാൻ: പണത്തോടും സ്ഥാനമാനങ്ങളോടും ആസക്തിയുള്ളവർക്ക് സഭാശുശ്രൂഷയിലോ നേതൃത്വത്തിലോ വരുവാനുള്ള യോഗ്യതയില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിൽ നടന്ന ആരാധനയ്ക്കിടെ തന്റെ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയതാണിത്.

ദൈവം ഏൽപ്പിച്ചിരിക്കുന്ന അജഗണങ്ങളെ പാലിക്കുകയെന്ന കടമ നിസാരമല്ല. വലിയ ദൈവീക ദൗത്യമാണ്. അതിനിടയിൽ പണത്തോടും സ്ഥാനമാനങ്ങളും നേടിയെടുക്കുവാനുള്ള തത്രപ്പാടിൽ ദൈവ ശുശ്രൂഷയെ മറക്കുവാനും കൂടുതൽ ലോകപരമായ ചിന്തയിലേക്ക് അടിമപ്പെടുവാനുമുള്ള സാധ്യതയുണ്ട്.
ദൈവം ഏൽപ്പിച്ചിരിക്കുന്ന ആടുകളെ പാലിക്കാൻ കഴിയാതെ മറ്റു കാര്യങ്ങളിൽ താല്പര്യപ്പെടുന്നവർ ദൈവീക പാതയിൽ നിന്നും അന്യപ്പെട്ടവരാണന്നും അവർ നഷ്ടപ്പെടുന്ന ആടുകൾക്ക് കണക്ക് കൊടുക്കേണ്ടി വരുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.