ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഗവേണിംഗ് ബോർഡ് കർണാടക സ്റ്റേറ്റ് അംഗങ്ങളായി പാസ്റ്റർമാരായ ഇ.ജെ.ജോൺസൻ , ജോസഫ് ജോൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു

ചാക്കോ കെ.തോമസ്

ബെംഗളുരു:ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഗവേണിംഗ് ബോർഡ് കർണാടക സ്റ്റേറ്റ് അംഗങ്ങളായി പാസ്റ്റർമാരായ ഇ.ജെ.ജോൺസൻ , ജോസഫ് ജോൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. നവംബർ ഒന്നിന് ചെന്നൈ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓഫിസിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഓവർസിയർമാർ, ഗവേണിംഗ് ബോഡി, ജനറൽ ബോഡി അംഗങ്ങൾ എന്നിവരുടെ നേതൃത്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഓവർസിയറും രണ്ട് അംഗങ്ങളും ചേരുന്നതാണ് ഗവേണിംഗ് ബോഡി . കർണാടകയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ.ഇ.ജെ. ജോൺസൻ സറ്റേറ്റ് കൗൺസിൽ സെക്രട്ടറി, ഇവാഞ്ചലിസം ഡയറക്ടർ ,കർണാടക യുണൈറ്റഡ് പെന്തെക്കോസത് ഫെലോഷിച്ച് (കെ യു പി എഫ്) എക്സിക്യൂട്ടിവ് അംഗം എന്നീ ചുമതലകൾക്ക് പുറമെ ആർ.റ്റി നഗർ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ ശുശ്രൂഷകനുമാണ്.
പാസ്റ്റർ.ജോസഫ് ജോൺ കർണാടക വൈ.പി.ഇ പ്രസിഡന്റ്, സ്റ്റേറ്റ് കൗൺസിൽ അംഗം, ബന്നാർഗട്ടെ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ, ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
വിവിധ സംസ്ഥാനങ്ങളെ പ്രതിനിധികരിച്ച് ഓവർസിയർമാരായ ജ്യോതികുമാർ റെഡി ,ജ്ഞാനദാസ് ,എം.കുഞ്ഞപ്പി, രാജു തോമസ്, ബെന്നി ജോൺ എന്നിവരും കേരളത്തിൽ നിന്ന് മുന്നൂറിൽ പരം ആളുകളും ജനറൽ ബോഡി സമ്മേളനത്തിൽ പങ്കെടുത്തു.

 

 

 

 

 

 

 

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഗവേണിംഗ് ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്ത പാസ്റ്റർ.ഇ.ജെ.ജോൺസൻ , പാസ്റ്റർ.ജോസഫ് ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.