കുവൈറ്റിൽ ശക്തമായ ഭൂചലനം!!

റോജി ഇലന്തൂർ

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഉന്നലെ രാത്രി 09:18നോടു‌ കൂടിയാണു ഭൂചലനം അനുഭവപ്പെട്ടത്‌. റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇറാഖിലും ഇറാനിലും ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് സംഭവിച്ചത്‌ എന്നു കരുതുന്നു. കെട്ടിടത്തിനുള്ളിൽ പല സാധനങ്ങളും ഇളകിയതായും അനുഭവസ്ഥർ അറിയിച്ചു. ഭൂചലന സാധ്യതാ പ്രദേശമായ കുവൈറ്റിൽ ഇതിനു മുമ്പും പല പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ കുവൈറ്റിന്റെ മുഴുവൻ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണു പ്രാഥമിക വിവരം. യു എ ഇ യുടെ ചില ഭാഗങ്ങളിിലും നേരിയ ചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളുടെ തോത് അറിവായിട്ടില്ല. ഇത്‌ സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളു.

-ADVERTISEMENT-

-ADVERTISEMENT-

You might also like