ചെറുചിന്ത: ആമേൻ കർത്താവേ വേഗം വരേണമേ | ജിജി, കോട്ടയം

പണ്ട് നമ്മുടെ പെന്തക്കൊസ്ത്‌ ദേവാലയങ്ങളിൽ.. ആശീർവാദം പറഞ്ഞു പിരിയുമ്പോൾ മുഴങ്ങി കേട്ടിരുന്ന… ഈ പ്രത്യാശയുടെ വാക്കുകൾക്ക് ഇന്ന് എന്തു സംഭവിച്ചു…?കർത്താവു വരും എന്നുള്ള വിശ്വാസം നമുക്ക് നഷ്ടമായോ…?

അതോ..കർത്താവ്‌ ഉടൻ എങ്ങും വരില്ല എന്നുള്ള പ്രത്യേക വെളിപ്പാട്‌ എന്തെങ്കിലും നമുക്ക്‌ ലഭിച്ചുവോ…? അറിയില്ല!
അല്ല.. ഇനി കർത്താവ് തൽക്കാലം വരേണ്ട.. എന്നു വല്ലതുമാണോ നമ്മുടെ ആഗ്രഹം…? ഒരു സംശയമില്ലാതില്ല‌..

അതാകാനാണ് സാധ്യത..
പണ്ട് ഉടുതുണിക്കു മറുതുണിയില്ലാതിരുന്ന കാലത്ത്. നമ്മുടെ മാതാപിതാക്കൾ മണ്ണിൽ പണിയെടുത്തും.. ആടിനെയും കോഴിയേയും പശുവിനേയും ഒക്കെ വളർത്തി അരപ്പട്ടിണിയിൽ പ്രാർത്ഥനയോടും ഉപവാസത്തോടും എല്ലാ ആഴ്ചകളിലും കാത്തിരിപ്പ് യോഗങ്ങൾ നടത്തിയും.. പ്രത്യാശയോടെ ജീവിച്ച പെന്തക്കോസ്തുകാർക്ക്‌ ഉണ്ടായിരുന്ന ഏക ആശ്വാസം കർത്താവിന്റെ മടങ്ങി വരവായിരുന്നു…

എന്നാൽ ഇന്നോ… സ്വത്തും, പണവും, ബാങ്ക് ബാലൻസും, കാറും മുന്തിയതരം വസ്ത്രങ്ങളും.. ഉന്നതമായ ജീവിതസാഹചര്യങ്ങളിലും ജീവിക്കുന്ന ക്രിസ്ത്യാനിയുടെ പ്രാർത്ഥന… ഞാൻ കുറച്ചുകൂടി വലിയ ഒരു വീടുവച്ചിട്ട്… കുറച്ചുകൂടി വലിയകാർ വാങ്ങിയിട്ട്… അല്ലെങ്കിൽ മക്കളുടെ കല്യാണം നടത്തിയിട്ട്.. സർവോപരി സുഖിച്ചു, പുളച്ചു, ആനന്ദിച്ചു ജീവിച്ചിട്ട് കർത്താവുവന്നാൽ മതി എന്നാവും.

ഈ സുഖസൗകര്യങ്ങൾ വിട്ടുപിരിയാനുളള… മടിതന്നെയാണിതിന്റെ കാരണവും… ഇക്കൂട്ടരുടെ സ്വർഗ്ഗം ഇവിടെ തന്നെയാണല്ലോ… ഇതിലും ഉന്നതമായ ഒരു സ്വർഗം ഉണ്ടോ…? എന്നചിന്തകൾത്തന്നെ ഇഷ്ടപ്പെടുന്നില്ലായിരിക്കാം….

യഹൂദന്മാരുടെ ഐതിഹ്യകഥകളിൽ ഒന്നിൽ അബ്രഹാമിന്റെ മകനായ ഇസഹാക്ക് ഒരിക്കൽ പിതാവിന്റെ സഹോദരപുത്രനായ ലോത്തിന്റെ ഭവനം സന്ദർശിച്ചു. ലോത്തിന്റെ മക്കളായ തന്റെ സഹോദരിമാർ ഇസഹാക്കിനെ വീടും.. അതിന്റെ ചുറ്റുപാടുകളും… പട്ടണവും എല്ലാം കാണിച്ചു കൊടുത്തു… വെറും കൂടാരങ്ങളിൽ മാത്രം താമസിച്ചിരുന്ന ഇസഹാക്കിന് ഇതെല്ലാം കണ്ട്‌ അത്ഭുതപരതന്ത്രനായി എന്നു മാത്രമല്ല തന്റെ സ്വന്തം ഭവനത്തേയും ചുറ്റുപടുകളെയും താരതമ്യം ചെയ്ത്‌ നിരാശയുമായി.

തിരിച്ചുവന്ന ഇസഹാക്കിന്റെ മുഖം മ്ളാനമായി ഇരിക്കുന്നത് കണ്ട അബ്രഹാം കാരണം തിരക്കി. ഇസഹാക്ക് ഒന്നുപോലും വിടാതെ താൻ അവിടെ കണ്ട എല്ലാ കാഴ്ചകളും അബ്രഹാമിനോട് വിവരിച്ചു പറഞ്ഞു… മകന്റെ മനസ്സിലെ നിരാശ മനസ്സിലാക്കിയ അബ്രഹാം മകനെ അടുക്കൽ വിളിച്ച് കൂടാരത്തിനു പുറത്ത്‌ കൊണ്ടുവന്ന് ആകാശത്തിലേക്ക് എണ്ണിക്കുടാതവണ്ണം ശോഭയോടെ പ്രകാശിക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങളെ ചൂണ്ടികൊണ്ട്‌ പറഞ്ഞു… ദൈവം ശിൽപ്പിയായി നിർമ്മിച്ചതും… ഒരിക്കലും നശിച്ചു പോകാത്ത അടിസ്ഥാനമുളളതുമായ സ്വർഗ്ഗീയഭവനത്തിലെ വിളക്കുകളുടെ വിദൂരദൃശ്യങ്ങളാണ് ഈ മിന്നും നക്ഷത്രങ്ങൾ.. അതെ, സോദരാ.. നാം കാത്തിരിക്കുന്നത്‌ ഈ ലോകത്തിലെ നശ്വരമായ ഒഒന്നിനുവേണ്ടിയല്ല, പ്രത്യുത അടിസ്ഥാനങ്ങൾ ഉള്ളതും നിലനിൽക്കുന്നതുമായ ഒരു നഗരത്തിനത്രെ.. ആമേൻ!

അബ്രഹാം ഒരുപക്ഷേ ഇങ്ങനെ പറഞ്ഞു കാണും, “ഇസഹാക്കേ, നീ സോദോമിൽ കണ്ട മനുഷ്യൻ പണികഴിപ്പിച്ച പട്ടണങ്ങളും… അടച്ചുറപ്പുളള സൗധങ്ങളും എല്ലാം ഒരിക്കൽ നശിക്കും… എന്നാൽ ദൈവം തന്റെ മക്കൾക്കായി പണിതിരിക്കുന്നത് ഒരിക്കലും നശിക്കാത്ത നിത്യഭവനമാണ്.”

നമുക്കും നമ്മുടെ പിതാക്കന്മാർ പറഞ്ഞു തന്ന നമ്മുടെ കർത്താവായ യേശു രാജാവായി ഇരിക്കുന്നയിടം എത്ര മനോഹരമായിക്കും… അവന്റെ ദിവ്യതേജസ്സ് കാണുന്നത് എത്ര ആനന്ദമാവും… അതിനോട് താരതമ്യം ചെയ്യാൻ ഈ ഭൂമിയിൽ എന്താണ് നമുക്ക്‌ ഉളളത്…? ആ മനോഹരത്വം ദർശിക്കാൻ… നമുക്ക് ഒരുക്കമുളളവരായിരിക്കാം.

പ്രിയസഹോദരങ്ങളെ.. ഞാൻ വീണ്ടും ദൈവത്തിന്റെ മനസ്സലിവോർപ്പിച്ചു പറയുന്നു.. നമുക്ക്‌ ഇവിടെ നിലനിൽക്കുന്ന ഒരു നഗരമില്ലല്ലോ.ഇനിയുംവേഗം.. വരുന്ന.. നമ്മുടെകർത്താവിനായി..ദൈവം ശില്പിയായി നിർമ്മിച്ചതും.. അടിസ്ഥനമുളളതിനായി അധികം ഉന്നതമായതിനെ സ്വർഗ്ഗീയമായതിനെത്തന്നെ ആഗ്രഹിച്ചു പ്രാർത്ഥനയോടെ കാത്തിരിക്കാം..ഇനിനമ്മുടെ നടപ്പിലും.. കിടപ്പിലും.. ജോലികൾക്കിടയിലും.. വിശ്രമവേളകളിലും…നമ്മുക്കു തികഞ്ഞ ആത്മാർത്ഥയോടും മനസ്സോരുക്കത്തോടെയും പറയാം.

ആമേൻ.. കർത്താവേ വേഗം വരണമേ… മാറാനാഥാ..!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.