പള്ളികളിൽ ഫോൺ ഉപയോഗം ദൈവീകശുശ്രൂഷയോടുള്ള അനാദരവ്: മാർപ്പാപ്പ

വത്തിക്കാന്‍: പള്ളികളിലെ ആരാധനയ്ക്കിടെ വിശ്വാസികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കാഴ്ച വളരെ സങ്കടകരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ആരാധന ഒരു ഷോ അല്ല. അത് വളരെ മനോഹരമാണ്. യേശുക്രിസ്തുവിന്റെ സ്‌നേഹസാന്നിധ്യവുമായിട്ടുള്ള രൂപാന്തരീകരണമായ മുഖാമുഖത്തിന്റെ നിമിഷങ്ങളാണ്. അതുകൊണ്ട് ആ സമയങ്ങളില്‍ ആളുകളുടെ നോട്ടം എത്തേണ്ടത് ദൈവത്തിന്റെ ഹൃദയത്തിലേക്കാണ്. അല്ലാതെ സ്മാര്‍ട്ട് ഫോണിലേക്കല്ല.

ഹൃദയം ദൈവത്തിങ്കലേക്കുയര്‍ത്തുക എന്നാണ് ആരാധന എന്ന് പറയുന്നത്. അല്ലാതെ നിങ്ങളുടെ ഫോണ്‍ ഉയര്‍ത്തുക, ഫോട്ടോ എടുക്കുക എന്നല്ല ഇങ്ങനെ ചെയ്യുന്നത് വളരെ ഖേദകരമായ കാര്യമാണ്.

ആരാധനയ്ക്കിടെ നിരവധി മൊബൈല്‍ ഫോണുകള്‍ വായുവില്‍ ഉയര്‍ന്നുനില്ക്കുന്നത്. ഇതില്‍ അല്മായര്‍ മാത്രമല്ല ഉള്ളത് വൈദികരും മെത്രാന്മാരും വരെ ഉള്‍പ്പെടും. ദയവായി ആരാധനയെ ഒരു ഷോയാക്കി മാറ്റരുത്. പാപ്പ അഭ്യര്‍ത്ഥിച്ചു.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.