യു. എ. ഇ റീജിയൺ എ. ജി സംയുക്താരാധന അനുഗ്രഹപൂർണ്ണം

റോജി ഇലന്തൂർ

ഷാർജ: ഈ വർഷത്തെ യു.എ.ഇ. റീജിയൺ എ.ജി. സംയുക്താരാധന ഷാർജ യൂണിയൻ ചർച്ചിൽ‌ ഇന്നലെ നടന്നു. പ്രസ്തുത കൂടിവരവിൽ യു.എ. ഇ. റീജിയണിലുള്ള എല്ലാ എ.ജി. സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൂടി വന്നത്‌ കൂട്ടായ്മക്ക്‌ അനുഗ്രഹമായിരുന്നു.

യു.എ.ഇ. റീജിയൺ എ.ജി. സംയുക്താരാധനയിൽ നിന്നും

സംയുക്‌താരാധനയ്‌ക്ക്‌ പാസ്റ്റർ. ഗീവർഗ്ഗീസ്‌ ജോൺ (ബഥേൽ എ.ജി, ദുബായ്‌) അദ്ധ്യക്ഷത വഹിക്കുകയും മലയാളം ഡിസ്റ്റ്രിക്റ്റ്‌ കൗൺസിൽ മധ്യമേഖല ഡയറക്ടർ പാസ്റ്റർ ടി.വി. പൗലോസ്, ബഥനി ബൈബിൾ കോളജ്‌ മുൻ പ്രിൻസിപ്പലും പ്രമുഖ കൗൺസിലറുമായ പാസ്റ്റർ. സന്തോഷ്‌ ജോൺ എന്നിവർ മുഖ്യസന്ദേശം നൽകുകയും ചെയ്തു. പാസ്റ്റർ ജോണിക്കുട്ടി (ഷാലേം എ. ജി, ഷാർജ) തിരുമേശയിൽ നിന്നു ശുശ്രൂഷിക്കുകയും ചെയ്തു.

post watermark60x60
യു.എ.ഇ. റീജിയൺ എ.ജി. സംയുക്താരാധനയിൽ പങ്കെടുത്തവർ
-ADVERTISEMENT-

-ADVERTISEMENT-

You might also like