പാസ്റ്റർ സജി റ്റി. ഏബ്രഹാമിൻറ്റെ മകൻ ഫിലിപ്സിന് അപകടം, പ്രാർത്ഥിക്കുക!
കട്ടപ്പന: അസംബ്ലിസ് ഓഫ് ഗോഡ് കട്ടപ്പന സെക്ഷനിലെ ആലടി സഭാ പാസ്റ്റർ സജി. റ്റി. ഏബ്രഹാമിന്റെ മകൻ ഫിലിപ്സ് ബംഗളൂരു ഉണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്ന് ഒരു മേജർ ഓപ്പറേഷന് വിധേയനായി ബാംഗ്ലുരുളള സ്വകാര്യ ആശുപത്രിയിൽ കഴിയുന്നു.

ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. ഫിലിപ്സ് അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും ചിലവേറിയ ചികിൽസ തുടർന്നും ആവശ്യമായിരിക്കുന്നു. ഫിലിപ്സിന്റെ പൂർണ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുവാൻ പാസ്റ്റർ സജി റ്റി. ഏബ്രഹാം അപേക്ഷിച്ചിട്ടുണ്ട്.
-Advertisement-