ബില്ലിഗ്രാഹാം നൂറിന്റെ നിറവിൽ

ന്യൂയോര്‍ക്ക്: ലോക പ്രസിദ്ധ സുവിശേഷ പ്രാസംഗികനും, ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസ്സോസ്സിയേഷന്‍ സ്ഥാപകനമായി ‘ബില്ലിഗ്രഹാമിന് തൊണ്ണൂറ്റി ഒമ്പത് വയസ് തികയുന്നു.

ജന്മദിനം വിപുലമായ പരിപാടികളോടെ നവംബര്‍ 7 ന് ആഘോഷിക്കുമെന്ന ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷന്‍ പ്രസിഡന്റും സി ഇ ഒയുമായ മകന്‍ ഫ്രാങ്ക്‌ളിന്‍ ഗ്രഹാം അറിയിച്ചു.

1916 നവംബര്‍ 7 നായിരുന്നു ബില്ലിഗ്രഹാമിന്റെ ജനനം സതേണ്‍ ബാപ്റ്റിസ്റ്റ് മിനിസ്ട്രറായി പ്രവര്‍ത്തനമാരംഭിച്ച ബില്ലിഗ്രഹാം 2005 ല്‍ വിരമിക്കുന്നതുവരെ ആറ് പതിറ്റാണ്ട് ടെലിവിഷനിലൂടെ നടത്തിയ ക്രൂസേഡ് ലക്ഷക്കണക്കിനാളുകൾ ക്രിസ്തീയ സ്നേഹം അറിയാൻ ഇടയായിട്ടുണ്ട്.
185 രാജ്യങ്ങളിലായി 215 മില്യണ്‍ ജനങ്ങള്‍ ബില്ലിഗ്രഹാമിന്റെ പ്രസംഗം ശ്രദ്ധിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു.

post watermark60x60

ഡി ഐസനോവര്‍, ലിന്‍ഡണ്‍ ബിജോണ്‍സണ്‍, റിച്ചാര്‍ഡ് നിക്‌സണ്‍ തുടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ്മാരുടെ ആത്മീയ ഉപദേശകനായിരുന്നു ബില്ലിഗ്രഹാം. ലളിതമായ ഭാഷയില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ ബില്ലഗ്രഹാം പ്രകടിപ്പിച്ചിരുന്ന താല്‍പര്യം പ്രശംസനീയമായിരുന്നു.

ലോക പ്രസിദ്ധ മാരാമണ്‍ കണ്‍വന്‍ഷനിലും ബില്ലഗ്രഹാമിന്റെ സാന്നിധ്യം ആത്മീക ചൈതന്യം പകരുന്നതായിരുന്നു നവംബര്‍ 7 ന് 99 മത്തെ വയസ്സിലേക്ക് പ്രവേശിക്കുന്ന ബില്ലിഗ്രഹാമാന് സ്വീകരണം ഒരുക്കിയിരിക്കുന്നത് ബില്ലിഗ്രഹാം ലൈ ബ്രറിയിലാണെന്ന് ഫ്രാങ്ക്ളിന്‍ പറഞ്ഞു. പ്രായാധിക്യത്താല്‍ കേള്‍വിയും കാഴ്ചയും ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും തികച്ചും ആരോഗ്യവാനാണ് പിതാവെന്ന് മകന്‍ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like