ചരിത്രത്തിലാദ്യമായ് ഒരു ക്രൈസ്തവ മേലദ്ധ്യക്ഷന്‍ സൌദിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന്

റിയാദ്: ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ സഭാ തലവനെ ചര്‍ച്ചകള്‍ക്കായ്  സൗദി അറേബ്യ ക്ഷണിച്ചു. ലെബനനിലെ കാത്തലിക് സഭയുടെ പാത്രിയർക്കീസ് തലവൻ കർദിനാൾ ബിഷാറ അൽ റായി ആണ് സൗദിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചതിനെ തുടർന്ന് ഭരണാധികാരി സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് സൽമാനെയും സന്ദർശിക്കാനെത്തുന്നത്. ഔദ്യോഗീകമായ് സൗദി സന്ദർശിക്കുന്ന ആദ്യ ക്രൈസ്തവ മേലധ്യക്ഷനായിരിക്കും അൽറായി.

തീവ്ര ഇസ്ലാം ചിന്തയില്‍ നിന്നും പുറത്തു കടന്നു മിതവാദി ഇസ്ലാമിക ചിന്തയിലെലേക്കുള്ള പരിവര്‍ത്തനത്തിലേക്കാണ്  സൌദി എന്ന് അടുത്തിടെ സല്‍മാന്‍ രാജാവ് പറഞ്ഞിരുന്നു. ക്രൈസ്തവര്‍ക്ക് ഇനിയും ആരാധന സ്വാതന്ത്ര്യം ലഭിക്കാത്ത സൌദിയുടെ നടപടി ആഗോള ക്രൈസ്തവ സമൂഹം ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. മറ്റൊരു അറേബിയന്‍ രാജ്യമായ ഈജിപ്ത് പ്രസിഡന്റ്‌ കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ മിഷനറി സംഘങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നു. ക്രിസ്തവരോടുള്ള  മധ്യേഷ്യന്‍ രാജ്യങ്ങളുടെ പൊതു സമീപനം മാറുന്നതിന്റെ  സൂചനയാണ് ഈജിപ്തിന്റെയും സൌദിയുടെയും നടപടിയെ നോക്കികാണുന്നത്.

തീവ്രവാദത്തെയും ഭീകരതയെയും നിരാകരിച്ച് മാനവീകത  ഉയർത്തിപ്പിടിക്കുന്ന സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവെന്ന് ക്ഷണം സ്വീകരിച്ചുകൊണ്ട് കര്‍ദിനാള്‍ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.